ചുരുക്കി പറഞ്ഞാൽ നായകളെ കുളിപ്പിക്കുകയും അപ്പിയിടീപ്പിക്കുകയുമൊക്കെയാണ് ജോലി. പ്രതിവർഷം ഒരുകോടിയോളം രൂപയാണ് ശമ്പളം. യുകെയിൽ താമസമാക്കിയ അമേരിക്കൻ ശതകോടീശ്വര കുടുംബമാണ് തങ്ങളുടെ നായകളെ നോക്കാൻ മുഴുവൻ സമയ ജോലിക്കാരിയെ അന്വേഷിക്കുന്നത്.
Also Read- ഒളിവിലായിട്ട് രണ്ടാഴ്ച; നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യത്തിനായി കെ.വിദ്യ
തങ്ങളുടെ നായയുടെ പുതിയ ജോലിക്കാരിക്ക് പ്രതിവര്‍ഷം 127,000 ഡോളര്‍ (ഒരു കോടിയോളം) ശമ്പളം നല്‍കുമെന്നാണ് കുടുംബം അറിയിച്ചത്. നായയെ നോക്കാന്‍ മുഴുവന്‍ സമയ ജോലിക്കാരിക്കായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു.
advertisement
തങ്ങളുടെ രണ്ട് നായകളെ അതീവ ശ്രദ്ധയോടെ പരിചരിക്കാന്‍ അനുഭവജ്ഞാനമുള്ള ജോലിക്കാരെ വേണമെന്നാണ് ഈ കുടുംബം നല്‍കിയ പരസ്യത്തില്‍ പറയുന്നത്. ഫെയര്‍ഫാക്‌സ് ആന്‍ഡ് കെന്‍സിംഗ്ടണ്‍ ഹൗസ്‌ഹോള്‍ഡ് സ്റ്റാഫിംഗ് ഏജന്‍സിയാണ് ഈ പരസ്യം നല്‍കിയത്. ജോലിയ്ക്കായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ കുടുംബത്തോടൊപ്പം താമസിക്കാന്‍ സൗകര്യമൊരുക്കുമെന്നും ഏജന്‍സി നല്‍കിയ പരസ്യത്തില്‍ പറയുന്നു.
Also Read- കേരള സർവകലാശാലയിൽ അഞ്ചു സെമസ്റ്റർ തോറ്റ നിഖിലിന് കലിംഗ സർവകലാശാലയിൽ ‘ഫസ്റ്റ് ക്ലാസ്’
ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജ് ജില്ലയിലാണ് ഈ കുടുംബം താമസിക്കുന്നത്. ഇതാദ്യമായാണ് നായയെ നോക്കാനായുള്ള ജോലിക്കാരിയെ അന്വേഷിച്ച് പരസ്യം നല്‍കുന്നത് എന്ന് ഏജന്‍സി പ്രതിനിധിയായ ജോര്‍ജ് ഡണ്‍ പറഞ്ഞു. നിരവധി പേര്‍ പരസ്യത്തിനോട് പ്രതികരണം അറിയിച്ച് എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നായയുടെ എല്ലാകാര്യങ്ങളും കൃത്യമായ നോക്കുക എന്നതാണ് ഡ്യൂട്ടി. നായയുടെ ഒഴിവ് സമയം, ഭക്ഷണം, വെറ്റിറനറി ഡോക്ടറെ കാണിക്കേണ്ട സമയം, ആരോഗ്യം തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. നായ്ക്കള്‍ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്. അതിന് ശേഷം മാത്രമായിരിക്കണം സ്വകാര്യ ജീവിതം ശ്രദ്ധിക്കേണ്ടതെന്നും പരസ്യത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നായയ്ക്ക് സുരക്ഷയൊരുക്കേണ്ടതും ഇവരുടെ ജോലിയാണ്. അവരെ സുരക്ഷിതമായ ചുറ്റുപാടില്‍ മാത്രമെ കൊണ്ടുപോകാന്‍ പാടുള്ളുവെന്നും പരസ്യത്തില്‍ പറയുന്നു.
ഏകദേശം മുന്നൂറിലധികം അപേക്ഷകളാണ് പരസ്യത്തിന് പിന്നാലെ തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഏജന്‍സി അധികൃതര്‍ പറഞ്ഞു. അപേക്ഷകള്‍ കൃത്യമായി പരിശോധിച്ചശേഷം കുടുംബവുമായി ചര്‍ച്ച നടത്തിയാകും നായ്ക്കളെ നോക്കാന്‍ പറ്റിയ ആളെ തെരഞ്ഞെടുക്കുക.
അതേസമയം നായയുടെ ഇനവും കുടുംബത്തിന്റെ വിവരങ്ങളും ഇപ്പോൾ പരസ്യപ്പെടുത്താനാകില്ലെന്നും ജോര്‍ജ് പറഞ്ഞു. ”ശതകോടീശ്വരന്‍മാരാണ് ഞങ്ങളുടെ ക്ലൈന്റ്. മികച്ച സേവനമാണ് അവര്‍ ആഗ്രഹിക്കുന്നത്, പ്രത്യേകിച്ചും നായ്ക്കളുടെ കാര്യത്തില്‍. അതിനായി എത്ര പണം ചെലവാക്കാനും അവര്‍ തയ്യാറാണ്,’ ജോര്‍ജ് പറഞ്ഞു.
നായയെ പരിചരിക്കാനെത്തുന്ന ആൾക്ക് വര്‍ഷത്തില്‍ ആറ് ആഴ്ച അവധി നല്‍കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് എല്ലാ സാഹചര്യത്തിലും പാലിക്കപ്പെടണമെന്നില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
”അറ് ആഴ്ച അവധി നല്‍കുമെന്ന് അവര്‍ പറയുന്നുണ്ട്. എന്നാല്‍ അത് എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഉദാഹരണത്തിന് അവര്‍ക്ക് നാളെ മോണോക്കോയിലേക്ക് പോകണമെന്ന് തോന്നിയാല്‍ നായയോടൊപ്പം ആയയ്ക്കും ജോലിക്കാരിക്കും പോകേണ്ടി വരും. സ്വകാര്യ ജെറ്റില്‍ നായ്ക്കളോടൊപ്പം യാത്ര ചെയ്യേണ്ടിയും വരും,” ജോര്‍ജ് പറഞ്ഞു.
English Summary: A US billionaire family based in the UK has gone viral after posting a job opening for a full-time dog nanny with a salary of more than dollars nearly one core rs per year.