കേരള സർവകലാശാലയിൽ അഞ്ചു സെമസ്റ്റർ തോറ്റ നിഖിലിന് കലിംഗ സർവകലാശാലയിൽ 'ഫസ്റ്റ് ക്ലാസ്'
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആറാമത്തെ സെമസ്റ്ററിൽ പ്രോജക്ടിന് മാത്രമാണ് നിഖിൽ തോമസ് ജയിച്ചിട്ടുള്ളത്.
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബികോം പാസ്സാകാത്ത നിഖിൽ തോമസ് ഹാജരാക്കിയ കലിംഗസർവകലാശാലയുടെ പരീക്ഷ ഫലത്തിൽ ഉന്നത വിജയം നേടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഎസ്എം കോളേജിൽ ഒറ്റ സെമസ്റ്ററിൽ മാത്രമാണ് ജയിച്ചത്. ബാക്കി അഞ്ചു സെമസ്റ്ററിലും നിഖിൽ ജയിച്ചിട്ടില്ല.
ആറാമത്തെ സെമസ്റ്ററിൽ പ്രോജക്ടിന് മാത്രമാണ് നിഖിൽ തോമസ് ജയിച്ചിട്ടുള്ളത്. എംഎസ്എം കോളജിൽ നിഖിൽ എഴുതിയത് സെമസ്റ്റർ പരീക്ഷകളാണ്. കലിംഗയുടേതായി നിഖിൽ ഹാജരാക്കിയതു വാർഷികപരീക്ഷയുടെ മാർക്ക് ലിസ്റ്റുകളാണ്.
നിഖിൽ കലിംഗ സർവകലാശാലയുടേതായി സമർപ്പിച്ച സർട്ടിഫിക്കറ്റിൽ 65.73 % മാർക്കോടെ ഫസ്റ്റ് ക്ലാസിൽ ബികോം പാസായതായാണ് കാണിച്ചിട്ടുള്ളത്. നിഖിലിനെതിരെ വ്യാജ രേഖ ചമച്ചതിന് കായംകുളം പൊലീസ് കേസെടുത്തിരുന്നു. കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖിൽ ഒളിവിലാണ്.
advertisement
കലിംഗ സർവകലാശാലയുടേതായി നിഖിൽ ഹാജരാക്കിയ ബികോം പരീക്ഷാഫലം:
ഒന്നാം വർഷം– 850ൽ 569 മാർക്ക്, 66.94%
രണ്ടാം വർഷം– 900ൽ 576 മാർക്ക്, 64%
മൂന്നാം വർഷം– 850ൽ 584 മാർക്ക്, 68.70%
ആകെ–2600ൽ 1709 മാർക്ക്, 65.73%
കേരള സർവകലാശാലയിലെ പരീക്ഷഫലം
ഒന്നാം സെമസ്റ്റർ – ഡി ഗ്രേഡോടെ എല്ലാ പേപ്പറും ജയിച്ചു(എഴുതിയത് രണ്ടു തവണ)
രണ്ടാം സെമസ്റ്റർ- ജയിച്ചത് നാലു പേപ്പർ ((എഴുതിയത് രണ്ടു തവണ)
മൂന്നാം സെമസ്റ്റർ- ജയിച്ചത് മൂന്നു പേപ്പർ
advertisement
നാലാം സെമസ്റ്റർ- ജയിച്ചത് രണ്ടു പേപ്പർ
അഞ്ചാ സെമസ്റ്റർ- ജയിച്ചത് രണ്ടു പേപ്പർ
ആറാം സെമസ്റ്റർ- ജയിച്ചത് പ്രോജക്ടിന് മാത്രം
നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 21, 2023 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവകലാശാലയിൽ അഞ്ചു സെമസ്റ്റർ തോറ്റ നിഖിലിന് കലിംഗ സർവകലാശാലയിൽ 'ഫസ്റ്റ് ക്ലാസ്'