Also read-പത്താംക്ലാസ് ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ; പശ്ചിമബംഗാളിൽ 17 വിദ്യാർത്ഥികളെ അയോഗ്യരാക്കി
ആസാമിലെ സെക്കന്‍ഡറി വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്ന് ബില്ലിന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു ചെയര്‍മാനായിരിക്കും എഎസ്എസ്ഇബിയുടെ തലവന്‍. ചെയര്‍മാന് കീഴില്‍ ഒരു വൈസ് ചെയര്‍മാന്‍ ഉണ്ടായിരിക്കും. ഈ പദവിയിലിരിക്കുന്നയാളായിരിക്കും ചെയര്‍മാന് കീഴിലുള്ള ഓരോ വിഭാഗങ്ങളുടെയും മേല്‍നോട്ടം വഹിക്കുക. വൈസ് ചെയര്‍മാനെയും സര്‍ക്കാര്‍ തന്നെയായിരിക്കും നാമനിര്‍ദേശം ചെയ്യുക. പുതിയ ബോര്‍ഡില്‍ 21 അംഗങ്ങളായിരിക്കും ആകെ ഉണ്ടായിരിക്കുക. മൂന്ന് വര്‍ഷമായിരിക്കും ഇവരുടെ പ്രവര്‍ത്തന കാലാവധി. ശേഷം ഇതേ കാലയളവിലേക്ക് ഇവരുടെ കാലാവധി പുതുക്കി നല്‍കും.
advertisement
Also read-കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ യുജി സ്കോളർഷിപ്പ്
ആസാമിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മേല്‍നോട്ടം വഹിക്കുകയുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസാം വിദ്യാഭ്യാസമന്ത്രി റനോജ് പെഗു പറഞ്ഞു. ബോര്‍ഡുകള്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അധ്യക്ഷതയിൽ കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ നടത്തിപ്പ് ചുമതല എസ്ഇബിഎയ്ക്കും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ചുമതല എഎച്ച്എസ്ഇസിയ്ക്കുമായിരുന്നു. എസ്ഇബിഎ നടത്തിയ 2023ലെ പത്താം ക്ലാസ് പരീക്ഷയുടെ രണ്ട് ചോദ്യപ്പേറുകള്‍ ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബില്‍ അവതരിപ്പിച്ചത്. ജനറല്‍ സയന്‍സ്, ആസാമീസ് പരീക്ഷകളുടെ പേപ്പറുകളാണ് ചേര്‍ന്നത്. തുടര്‍ന്ന് ഈ വിഷയങ്ങളുടെ പരീക്ഷകള്‍ വീണ്ടും നടത്തി.