പത്താംക്ലാസ് ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ; പശ്ചിമബം​ഗാളിൽ 17 വിദ്യാർത്ഥികളെ അയോഗ്യരാക്കി

Last Updated:

പരീക്ഷ ആരംഭിച്ച് മിനിറ്റുകൾക്കകമാണ് ചോദ്യപ്പേപ്പർ വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും പ്രത്യക്ഷപ്പെട്ടത്

പശ്ചിമ ബം​ഗാളിലെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ബംഗാളി, ഇം​ഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പ്രചരിച്ചതിനു പിന്നാലെ, ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരീക്ഷ ആരംഭിച്ച് മിനിറ്റുകൾക്കകമാണ് ചോദ്യപ്പേപ്പർ വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും പ്രത്യക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 17 വിദ്യാർത്ഥികളെ മുഴുവൻ പരീക്ഷകളിൽ നിന്നും അയോഗ്യരാക്കിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മൊബൈൽ ഫോണിൽ പകർത്തിയ ശേഷമാണ് വിദ്യാർത്ഥികൾ ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ചത്. സംസ്ഥാനത്തെ 2,675 കേന്ദ്രങ്ങളിലായി, 9,23,045 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 2ന് ആരംഭിച്ച ബോർഡ് പരീക്ഷയുടെ ആദ്യത്തെ രണ്ട് ദിവസങ്ങളിലായി ബം​ഗാളി, ഇം​ഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ 14 വിദ്യാർത്ഥികളെ അയോ​ഗ്യരാക്കുകയും ചെയ്തിരുന്നു. മൂന്നാം ദിവസം ഹിസ്റ്ററി പരീക്ഷയിലും സംഭവം ആവർത്തിച്ചതോടെ മൂന്ന് വിദ്യാർത്ഥികളെക്കൂടി അയോ​ഗ്യരാക്കി.
advertisement
അയോഗ്യരാക്കപ്പെട്ട വിദ്യാർത്ഥികളിൽ 16 പേർ മാൾഡ ജില്ലയിൽ നിന്നുള്ളവരും ഒരാൾ ജൽപായ്ഗുരി ജില്ലയിൽ നിന്നുള്ളയാളുമാണ്. സംഭവത്തിൽ ബോർഡ് പ്രസിഡൻ്റ് രാമാനുജ് ഗാംഗുലി ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ പ്രതിച്ഛായ തകർക്കാനും പരീക്ഷ തടസപ്പെടുത്താനും ചില വ്യക്തികൾ കുട്ടികളെ ചൂഷണം ചെയ്യുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുമെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ എത്രയും വേ​ഗം അതിൽ നിന്നും പിന്തിരിയണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതിനിടെ, ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡ രം​ഗത്തെത്തി. തൃണമൂൽ കോൺ​ഗ്രസ് സർക്കാർ പരീക്ഷാ സമ്പ്രദായത്തെ മുഴുവൻ ഒരു പ്രഹസനമാക്കി മാറ്റിയെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ചക്ക് സർക്കാർ ഉത്തരവാദിയാണെന്നും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Career/
പത്താംക്ലാസ് ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിൽ; പശ്ചിമബം​ഗാളിൽ 17 വിദ്യാർത്ഥികളെ അയോഗ്യരാക്കി
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement