"ഐഐടി ഖരഗ്പൂരിനെ വേണ്ടവിധത്തിൽ ബ്രാൻഡിംഗ് ചെയ്യേണ്ടതുണ്ട്. നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കേണ്ടതുമുണ്ട്.", വികെ തിവാരി പൂർവ വിദ്യാർത്ഥികളോട് പറഞ്ഞു. ഐഐടി ഖരഗ്പൂർ രാജ്യത്തെ ആദ്യത്തെ ഐഐടിയാണെന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
"നമ്മൾ ഏറെ വിശാലമായി ചിന്തിക്കേണ്ടതുണ്ട്. സ്ഥാപനത്തിനായി നാം മികച്ച പദ്ധതികൾ ആവിഷ്കരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് എന്ന ആശയവും നാം പിന്തുടരേണ്ടതുണ്ട്. ലോകത്തിലെ ആദ്യ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് ", വി.കെ. തിവാരി പറഞ്ഞു.
advertisement
Also read: പി.എസ്.സി വരുന്നുണ്ട് കേട്ടോ! എന്തായാലും പഠിക്കാൻ തുടങ്ങിക്കോ; 179 കാറ്റഗറികളിലേക്ക് വിജ്ഞാപനമായി
ഐഐടി ഖരഗ്പൂർ ലോകത്തിലെ ഏറ്റവും മികച്ച 50 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടംപിടിക്കണമെന്ന്, 2023 ഡിസംബറിൽ നടന്ന കോൺവൊക്കേഷനിൽ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞ കാര്യവും തിവാരി ചൂണ്ടിക്കാട്ടി. ആദ്യത്തെ 25ൽ ഇടം പിടിക്കാനാണ് ഇവിടുത്തെ ജീവനക്കാർ ലക്ഷ്യമിടുന്നത് എന്നും എന്നാൽ, ലോകത്തിലെ ഏറ്റവും മികച്ച 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐഐടി ഖരഗ്പൂരും ഉൾപ്പെടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: നെല്ല് വിളയിച്ച് വിദ്യാർത്ഥികൾ; കർണാടകയിലെ സർക്കാർ സ്കൂളിലെ വ്യത്യസ്തമായ പാഠ്യപദ്ധതി
ഐഐടി ഖരഗ്പൂരിലെ ഫാക്കൽറ്റികളുമായും പൂർവ്വ വിദ്യാർത്ഥികളുമായും സഹകരിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നും ലോകത്തിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കണം എന്നും വികെ തിവാരി ആവശ്യപ്പെട്ടു.
ഐഐടി ഖരഗ്പൂരിനെ മികവിന്റെ കേന്ദ്രമായി (centre of excellence (CoE)) ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫാക്കൽറ്റികളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത് സാധ്യമായതെന്നും വി.കെ തിവാരി പറഞ്ഞു. നഗരാസൂത്രണം, ഡിസൈൻ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും അതിനായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുമായി കേന്ദ്രം സ്ഥാപനത്തിന് 250 കോടി രൂപ ഗ്രാന്റായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.