നെല്ല് വിളയിച്ച് വിദ്യാർത്ഥികൾ; കർണാടകയിലെ സർക്കാർ സ്കൂളിലെ വ്യത്യസ്തമായ പാഠ്യപദ്ധതി

Last Updated:

എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രാക്ടിക്കൽ ക്ലാസുകളുടെ വരെ സഹായത്തോടെയാണ് ഈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ നെല്ല് വിളയിക്കുന്നത്

കാർഷിക പഠനവും അതിന്റെ പ്രാക്ടിക്കലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തര കന്നഡയിലെ ഹൽകത്രി (Hulkatri) ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ. ദർശൻ ഹരികന്ത്ര എന്ന പ്രൈമറി സ്കൂൾ അധ്യാപകനാണ് തന്റെ സ്കൂളിൽ ഈ ആശയം കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി നിരവധി കുട്ടികളാണ് പാടത്ത് ഇക്കൊല്ലം നെല്ല് വിളയിക്കാൻ പ്രയത്നിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങളിൽ കൃഷി പഠിപ്പിക്കാറുണ്ട് എങ്കിലും ഇത് പ്രാക്ടിക്കലായി കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് ആദ്യമായിട്ടാകും. കർഷക കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൃഷിയുമായി ബന്ധം ഉണ്ടെങ്കിലും വലിയൊരു വിഭാഗം കുട്ടികളും അങ്ങനെയല്ല.
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രാക്ടിക്കൽ ക്ലാസുകളുടെ വരെ സഹായത്തോടെയാണ് ഈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ നെല്ല് വിളയിക്കുന്നത്. നിത്യാനന്ദ ഗൗഡ എന്ന കർഷകനുമായി കൈകോർത്താണ് ദർശൻ തന്റെ വിദ്യാർത്ഥികൾക്ക് മികച്ച കാർഷിക വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. കൃഷി പരിശീലിക്കാൻ വിദ്യാർത്ഥികൾക്കായി 4356 ചതുരശ്ര അടി സ്ഥലം ഗൗഡ വിട്ട് നൽകി. 30 ഓളം കുട്ടികൾ ഈ വർഷം ഓഗസ്റ്റ് മുതൽ ഗൗഡയുടെ നിർദ്ദേശ പ്രകാരം കൃഷി ചെയ്യുന്നുണ്ട്. 30 കുട്ടികളിൽ നാല് പേർക്ക് മാത്രമാണ് കുടുംബപരമായി കാർഷികവൃത്തിയുമായി ബന്ധമുള്ളത് എന്നത് ശ്രദ്ധേയമാണ്.
advertisement
“ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹം കൃഷി ചെയ്യാൻ കാണിക്കുന്നുണ്ട്, ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം അവർ വളരെ ശ്രദ്ധയോടെ കേൾക്കും, അവർ ചോദിക്കുന്ന സംശയങ്ങൾ എനിക്ക് രസകരമായി തോന്നാറുണ്ട്. തന്റെ മുന്നിലെത്തുന്ന ആഹാരം വിളയിച്ചെടുക്കുന്നതിലുള്ള കഷ്ടപ്പാട് അവർക്ക് ഇപ്പോൾ അറിയാം. വളർന്ന് വലുതാകുമ്പോൾ അവർ കൃഷിയെ വിലമതിക്കുന്ന ഒരു തലമുറയായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” - ഗൗഡ പറഞ്ഞു.
advertisement
“കഴിഞ്ഞ വർഷം ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളെ മാത്രമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ വർഷം ആറും, ഏഴും ക്ലാസിലെ വിദ്യാർത്ഥികളെ ഒന്നിപ്പിച്ചാണ് ഞങ്ങൾ പദ്ധതി നടപ്പാക്കുന്നത്. നിലം ഉഴുക, വിത്ത് വിതയ്ക്കുക, തൈകൾ ക്രമമായി നടുക, നനയ്ക്കുക, വള പ്രയോഗം, കീട നിയന്ത്രണം, വിളവെടുപ്പ് തുടങ്ങി കൃഷിയുടെ ഓരോ ഘട്ടങ്ങളിലും അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ അവരുടെ ഏറ്റവും പ്രീയപ്പെട്ട ഓർമ്മകളിൽ ഒന്നായി ഇത് നിലനിൽക്കും. പ്രകൃതിയോടിണങ്ങി അവർ പഠിക്കുന്ന പാഠങ്ങൾ നാളെ അവരെ നല്ല മനുഷ്യരായി വാർത്തെടുക്കും, അത് മാത്രമാണ് എന്റെ പ്രതീക്ഷ” - പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന ദർശൻ ഹരികന്ത്ര പറയുന്നു. ഒരു വർഷത്തിനുള്ളിൽ കാർഷിക പഠനത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം ഈ സർക്കാർ സ്കൂളിൽ രണ്ട് മടങ്ങായാണ് വർധിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
നെല്ല് വിളയിച്ച് വിദ്യാർത്ഥികൾ; കർണാടകയിലെ സർക്കാർ സ്കൂളിലെ വ്യത്യസ്തമായ പാഠ്യപദ്ധതി
Next Article
advertisement
Thiruvonam Bumper: തിരുവോണം ബംപർ നറുക്കെടുപ്പിന് 9 ദിവസം; ഇതുവരെ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ; ഖജനാവിലേക്കെത്തിയത് 283 കോടി
തിരുവോണം ബംപർ നറുക്കെടുപ്പിന് 9 ദിവസം; ഇതുവരെ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ; ഖജനാവിലേക്കെത്തിയത് 283 കോടി
  • തിരുവോണം ബംപർ ലോട്ടറി ടിക്കറ്റുകൾ 56 ലക്ഷം വിറ്റു, 283 കോടി രൂപ ഖജനാവിലേക്കെത്തി.

  • നറുക്കെടുപ്പ് ഈ മാസം 27ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും, ടിക്കറ്റ് വില 500 രൂപയാണ്.

  • പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു, 10,66,720 ടിക്കറ്റുകൾ വിറ്റതായി കണക്കുകൾ.

View All
advertisement