ഓരോ വർഷവും ജെഇഇ മെയിനിലെ ടോപ്പർമാരായ രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ജെഇഇ അഡ്വാൻസ്ഡിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും. ഒന്നിലധികം പേർ ഈ യോഗ്യത മറികടക്കും എന്നതിനാൽ ഓരോ വർഷവും രണ്ടര ലക്ഷത്തിലധികം പേരാണ് ജെഇഇ അഡ്വാൻസ്ഡ് എഴുതാനുള്ള കടമ്പ കടക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിൽ 1.8 ലക്ഷത്തിൽ കുറവ് വിദ്യാർത്ഥികൾ മാത്രമാണ് ഈ പരീക്ഷ എഴുതിയിട്ടുള്ളത്.
advertisement
കടുത്ത മത്സരവും കോച്ചിംഗിനുള്ള ഉയർന്ന ഫീസുമാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഈ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് പിന്തിരിയാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. ജെഇഇ മെയിൻ എഴുതി അഡ്വാൻസ്ഡിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക്, മുൻനിര എൻഐടിയിൽ സീറ്റ് നേടാനുള്ള സാധ്യത കൂടുതലാണ്. ടയർ-3 ഐഐടിയിൽ പ്രവേശനം നേടേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുന്നതു പോലെയുള്ള കടുത്ത മത്സരം ഒഴിവാക്കാനും ഇത് സഹായിക്കും. എന്നിരുന്നാലും, മദ്രാസ്, ഡൽഹി, ബൊംബെ തുടങ്ങിയ മുൻനിര ഐഐടികളിലേക്കുള്ള മത്സരം കടുത്തതാണ്. കമ്പ്യൂട്ടർ സയൻസിനും അനുബന്ധ കോഴ്സുകൾക്കുമാണ് ഇവിടങ്ങളിൽ വൻ ഡിമാൻഡ്.
കടുത്ത മത്സരമാകാം ഇതിനുള്ള ഒരു കാരണമെന്ന് എഐസിടിഇ മുൻ ചെയർപേഴ്സൺ അനിൽ സഹസ്രബുദ്ധെ പറഞ്ഞു. അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് പേരിൽ 2.5 ലക്ഷം കുട്ടികൾക്ക് മാത്രമാണ് ജെഇഇ അഡ്വാൻസ്ഡിന് അവസരം ലഭിക്കുന്നത്. ഐഐടി പ്രവേശന ഘട്ടത്തിൽ ഇത് വീണ്ടും കുറയും.
“ഇതിനുള്ള പ്രധാന കാരണം അപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതാകാം, 150 വിദ്യാർത്ഥികളിൽ ഏതാണ്ട് 149 പേർക്കും സീറ്റ് കിട്ടില്ല. പരിശീലനത്തിനായി വിദ്യാർത്ഥികൾ ധാരാളം പണവും സമയവും ചെലവാക്കാറുണ്ട്. ചെലവ് വളരെ കൂടുതലാണ്,” അടുത്തിടെ വിരമിച്ച സഹസ്രബുദ്ധെ പറഞ്ഞു. അത്രയും ബുദ്ധിമുട്ടാൻ താൽപ്പര്യമില്ലാത്തവർ ചിലപ്പോൾ സംസ്ഥാന തലത്തിലുള്ള എഞ്ചിനിയറിംഗ് കോളേജുകൾ തിരഞ്ഞെടുക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read- KEAM | ഓപ്ഷൻ രജിസ്ട്രേഷൻ, ഫീസ് ഘടന, സംവരണ സാധ്യത; കീം അറിയേണ്ടതെല്ലാം
ഐഐടികളിലെ അപേക്ഷകർ കുറയുന്നത് കഴിവിൻ്റെ കുറവ് മാത്രമല്ല താൽപ്പര്യക്കുറവും സൂചിപ്പിക്കുന്നു. കരിയർ എന്ന നിലയിൽ പത്തു വർഷം മുൻപ് എഞ്ചിനിയറിംഗ് സുരക്ഷിത ഓപ്ഷനായിരുന്നെന്നും ഇന്ന് അത്ര സുരക്ഷിതമല്ലെന്നും 2022-ലെ ജെഇഇ മെയിൻ ടോപ്പർ പാർത്ഥ് ഭരദ്വാജ് ന്യൂസ് 18-നോട് പറഞ്ഞു.
മത്സരം ശക്തമായതിനാൽ കോച്ചിംഗ് ഇല്ലാതെ ദേശീയ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകൾ പാസാകാൻ കുട്ടികൾക്ക് കഴിയില്ല. എന്നാൽ, കോച്ചിംഗ് ക്ലാസുകൾക്കുള്ള ഉയർന്ന ഫീസ് പലർക്കും കൈയ്യെത്തി പിടിക്കാൻ കഴിയുന്നതിലും അകലെയാണ്. കഴിവുള്ള കുറച്ച് വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരുകളുടെയും മറ്റും സ്കോളർഷിപ്പ് ലഭിക്കുമെങ്കിലും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കോച്ചിംഗ് ലഭിക്കുന്നത് പലപ്പോഴും സ്വപ്നമായി അവശേഷിക്കും.
എന്നാൽ, സ്കൂൾ പഠനവും ജെഇഇ പോലുള്ള പരീക്ഷകൾ പാസാകാനുള്ള അഭിരുചിയും തമ്മിലുള്ള വിടവ് നികത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് കോച്ചിംഗ് സെൻ്ററുകൾ പറയുന്നത്. സ്കൂൾ തലത്തിലുള്ള പഠനം കൊണ്ടു മാത്രം ഇത്തരം മത്സര പരീക്ഷകൾ ജയിക്കാനാവില്ലെന്നും അതിന് പ്രത്യേക പരിശീലനം ആവശ്യമാണെന്നും ഇൻസ്റ്റാപ്രെപ്സ് ബൈ 7 ക്ലാസുകളുടെ സ്ഥാപകനും ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥിയുമായ അനൂപ് രാജ് പറഞ്ഞു.
അപേക്ഷിക്കാനുള്ള സമയക്കുറവും ഓൺലൈനിലൂടെ മാത്രം അപേക്ഷിക്കാനുള്ള ഓപ്ഷനും കാരണം നിരവധി വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം പോലും നഷ്ടപ്പെടുന്നത് താൻ തന്നെ കണ്ടിട്ടുണ്ടെന്ന് ഒരു സാധാരണ പട്ടണത്തിൽ നിന്ന് ഐഐടിയിലെത്തി വിദ്യാഭ്യാസം പൂർത്തിയാക്കിയ അനൂപ് പറയുന്നു.
