JEE Advanced 2022 Result| ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; ആർ കെ ശിശിറിന് ഒന്നാമത്; പെൺകുട്ടികളിൽ തനിഷ്ക
- Published by:Rajesh V
- news18-malayalam
Last Updated:
കർണാടകയിൽ നിന്നുള്ള ആർ കെ ശിശിർ ആണ് ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. ജെഇഇ മെയിൻ പരീക്ഷയിലും സംസ്ഥാനതല ഫാർമസി പ്രവേശന പരീക്ഷയിലും ശിശിറിനായിരുന്നു ഒന്നാം റാങ്ക്.
ന്യൂഡൽഹി: ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ബോംബെ ഐ ഐ ടിയാണ് ഫലം പുറത്തുവിട്ടത്. jeeadv.ac.in എന്ന വെബ്സൈറ്റ് വഴി ഫലമറിയാം. മുംബൈ സോണിലെ ആർ കെ ശിശിർ ആണ് ഏറ്റവും ഉയർന്ന സ്കോർ നേടിയത്. 360 ൽ 314 മാർക്കാണ് ശിശിർ സ്വന്തമാക്കിയത്.
ഡൽഹി സോണിലെ തനിഷ്ക കബ്ര ആണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. 277 മാർക്കാണ് തനിഷ്ക നേടിയത്. അഖിലേന്ത്യ തലത്തിൽ തനിഷ്കക്ക് 16ാം റാങ്കാണ്.
ഓഗസ്റ്റ് 28ന് രണ്ട് ഘട്ടമായാണ് ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷ നടന്നത്. രാവിലെ ഒമ്പതു മുതർ 12 വരെയായിരുന്നു ആദ്യഘട്ടം. ഉച്ചക്ക് 2.30 മുതൽ 5.30 വരെയായിരുന്നു രണ്ടാംഘട്ടം. പ്രൊവിഷണൽ ഉത്തര സൂചിക സെപ്റ്റംബർ മൂന്നിന് പുറത്തുവിട്ടിരുന്നു.ഒന്നരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ 40,000പേർ യോഗ്യത നേടി.
advertisement
ദിവസം മുഴുവനും പഠിക്കാനായി ചെലവിട്ടില്ലെന്ന് ഒന്നാം റാങ്കുകാരൻ
കർണാടകയിൽ നിന്നുള്ള ആർ കെ ശിശിർ ആണ് ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. ജെഇഇ മെയിൻ പരീക്ഷയിലും സംസ്ഥാനതല ഫാർമസി പ്രവേശന പരീക്ഷയിലും ശിശിറിനായിരുന്നു ഒന്നാം റാങ്ക്.
പരീക്ഷയ്ക്കായി പരിശ്രമിച്ചിരുന്നുവെങ്കിലും ദിവസവും 12- 14 മണിക്കൂർ പഠിക്കാനായി ചെലവിടില്ലായിരുന്നുലെന്ന് ശിശിർ ന്യൂസ് 18നോട് പറഞ്ഞു. പ്രവേശന പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ എത്ര മണിക്കൂർ പഠിക്കാനായി ചെലവിട്ടുവെന്നതിലല്ല, പഠിക്കുന്ന രീതിക്കും കാര്യക്ഷമതയിലുമാണ് പ്രധാനമെന്നും ശിശിർ പറയുന്നു.
advertisement
ഓരോ മണിക്കൂറും പഠനത്തിനുശേഷം ചെറിയ ഇടവേള എടുത്തിരുന്നുവെന്നാണ് വിദ്യാരണ്യപുര നാരായണ ഇടെക്നോ സ്കൂളിലെ വിദ്യാർഥിയായ ശിശിർ പറയുന്നത്. എന്നിരുന്നാലും, പതിവ് ഇടവേളകൾ പഠനത്തിൽ നിന്നുള്ള ഫോക്കസ് നഷ്ടമാക്കാതെയിരിക്കാൻ ശ്രദ്ധിച്ചിരുന്നു. സ്ഥിരതയാണ് തനിക്ക് നേട്ടമായതെന്നും ശിശിർ പറയുന്നു.
എല്ലാ ദിവസവും പഠിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഐഐടി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഐഐടി പ്രവേശനത്തിന് പുറമെ ഫാർമ വിഭാഗത്തിൽ കെസിഇടിയിൽ ഒന്നാം റാങ്കും നേടിയിട്ടുണ്ട്. കെസിഇടിയിൽ ആകെ 178/180 സ്‌കോർ ചെയ്യുകയും സിഇടി 100 ശതമാനം നേടുകയും ചെയ്തു. സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 97.9 ശതമാനം സ്കോർ ചെയ്തു.
advertisement
ഐഐടി പ്രവേശന പരീക്ഷയിൽ 360ൽ 314 മാർക്കാണ് ശിശിർ നേടിയത്. ആകെ 1,55,538 ഉദ്യോഗാർത്ഥികൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയതിൽ 40712 ഉദ്യോഗാർത്ഥികൾ മാത്രമാണ് യോഗ്യത നേടിയത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2022 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
JEE Advanced 2022 Result| ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; ആർ കെ ശിശിറിന് ഒന്നാമത്; പെൺകുട്ടികളിൽ തനിഷ്ക










