ഈ മേഖലയിൽ പ്രവേശനം നേടിയ പെൺകുട്ടികളുടെ എണ്ണം കൂടുതലാണെന്നിരിക്കെ പ്രവേശനം നേടാൻ അപേക്ഷ സമർപ്പിച്ചവരിൽ 50 ശതമാനം പേരും പെൺകുട്ടികൾ തന്നെയാണെന്നാണ് കണക്കുകൾ. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ ഐഐടികൾ ചേർന്നതാണ് ദക്ഷിണ മേഖല. ഐഐടികളിൽ സൂപ്പർ ന്യൂമററി കോട്ട നിലവിൽ വന്ന് അഞ്ചു വർഷത്തോളം ആകുമ്പോൾ ഏതാണ്ട് എല്ലാ ക്യാമ്പസുകളിലും ശരാശരി 19.7 ശതമാനവും പെൺകുട്ടികളാണ്.
Also read- ചൈനയെക്കാള്‍ അഞ്ചിരട്ടി സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്: നീതി ആയോഗ് റിപ്പോര്‍ട്ട്
advertisement
പെൺ കുട്ടികൾക്കായുള്ള സൂപ്പർന്യൂമററി കോട്ട അവതരിപ്പിക്കുന്നതിന് ഒരു വർഷം മുൻപുള്ള കണക്കെടുത്താൽ, 2017 ൽ പ്രവേശനം നേടിയ പെൺകുട്ടികൾ 995 ആയിരുന്നു എങ്കിൽ 2023 ആയപ്പോഴേക്കും അത് 3411 ആയി മാറി. ഇതിൽ മൂന്നിൽ ഒന്നും ഹൈദരാബാദ് ഐഐടി മേഖലയിലാണ്. 2018ൽ പെൺകുട്ടികൾക്കായുള്ള സംവരണം 14 ശതമാനം ആയിരുന്നെങ്കിൽ പിന്നീടത് 17 ശതമാനമാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം വീണ്ടുമത് 20 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. 50:50 എന്ന സ്ത്രീ പുരുഷ അനുപാതം സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കുകയാണ് ഡൽഹി ഐഐടി.
” പെൺകുട്ടികൾ വളരെ മികച്ച അക്കാദമിക് നിലവാരം പുലർത്തുന്നവരാണ്, ഡിസൈൻ, പബ്ലിക് പോളിസി തുടങ്ങിയ കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തുന്നതിലൂടെ വിദ്യാഭ്യാസ നിലവാരം വീണ്ടും ഉയർത്താൻ കഴിയും” ഐഐടി ഡൽഹി ഡയറക്ടർ രംഗൻ ബാനർജി പറഞ്ഞു. ” എല്ലാവരെയും ഒരുപോലെ ഉൾകൊള്ളുന്ന ഒരു ചുറ്റുപാട് നമുക്കുണ്ട്, നമ്മുടെ ക്യാമ്പസിലെ സ്ത്രീ പുരുഷ അനുപാതം രാജ്യത്തിന്റെ ജനസംഖ്യയുടേതിന് ആനുപാതികം ആയിരിക്കണം. ആൺ പെൺ എന്ന ലിംഗ ഭേദം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് നമുക്ക് എത്താൻ കഴിയണം ” എന്നും ബാനർജി കൂട്ടിച്ചേർത്തു.