ചൈനയെക്കാള്‍ അഞ്ചിരട്ടി സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്: നീതി ആയോഗ് റിപ്പോര്‍ട്ട്  

Last Updated:

'Learnings from Large-scale Transformation in School Education' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്

ചൈനയെക്കാള്‍ അഞ്ചിരട്ടി സ്‌കൂളുകള്‍ ഇന്ത്യയിലുണ്ടെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ‘Learnings from Large-scale Transformation in School Education’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതുപോലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും 50 ശതമാനം പ്രൈമറി സ്‌കൂളുകളിലും 60ന് താഴെയാണ് പ്രവേശന നിരക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
”ഇത്തരം സബ് സ്‌കെയില്‍ സ്‌കൂളുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ ചെലവുണ്ട്. അധ്യാപനത്തിലെ പോരായ്മ, അധ്യാപക-രക്ഷകര്‍തൃ സംഘത്തിന്റെ അഭാവം, അടിസ്ഥാന സൗകര്യമില്ലായ്മ, ഹെഡ്മാസ്റ്ററുടെയും പ്രിന്‍സിപ്പലിന്റെയും അഭാവത്തില്‍ സ്‌കൂളിന്റെ എല്ലാ ചുമതലയും വഹിക്കുന്ന ഒന്നോ രണ്ടോ അധ്യാപകര്‍ എന്നിവ ഈ സ്‌കൂളുകളുടെ പ്രത്യേകതയാണെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു.
10 ലക്ഷത്തിലധികം അധ്യാപകരുടെ കുറവ് ഇന്ത്യയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക സംസ്ഥാനങ്ങളിലും 30 മുതല്‍ 50 ശതമാനം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ശരിയായ അനുപാതത്തിലല്ല അധ്യാപകരെ വിന്യസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ നിരവധി അധ്യാപകരെ ലഭിക്കും. ഗ്രാമീണ മേഖലയിലാണ് നിരവധി അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത്. ” ഇത്രയധികം അധ്യാപകരുടെ ഒഴിവ് കണ്ടില്ലെന്ന് നടിക്കാനാകില്ല. മാത്രമല്ല ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പരിവര്‍ത്തനം വരുത്തി മികച്ച ഫലം കൊയ്യാൻ സാധ്യമല്ല,” റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
സ്‌കൂളുകളുടെ ലയനമാണ് പ്രവേശനനിരക്ക് കുറയുന്നത് തടയാനൊരു പരിഹാരം എന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. SATH-E പ്രോജക്ടിന്റെ ഭാഗമായി ഇത്തരമൊരു മാറ്റം ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. അവിടെയെല്ലാം പ്രവേശന നിരക്ക് ഉയര്‍ത്താനും സാധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ ലയനം ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും മൊത്തത്തില്‍ പോസീറ്റീവ് മാറ്റമുണ്ടാക്കാൻ ഈ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തുടനീളം 10 മുതല്‍ 20 ശതമാനം വരെ വ്യാപിച്ച് കിടക്കുന്ന സ്‌കൂളുകളെ സംയോജിത കെ-12 സ്‌കൂളുകളായി വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയും. ഇവിടെ ഗതാഗത സംവിധാനവും ഉറപ്പാക്കണം. അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താൻ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ” ദേശീയ വിദ്യാഭ്യാസ നയത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വലിയ സ്‌കൂള്‍ സമുച്ചയങ്ങള്‍ പടുത്തുയര്‍ത്താനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതായി,’ നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ചൈനയെക്കാള്‍ അഞ്ചിരട്ടി സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്: നീതി ആയോഗ് റിപ്പോര്‍ട്ട്  
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement