വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ച ചെടിയുടെ ആരോഗ്യം വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പഞ്ച്കുലയിലെ സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ചെടി വിതരണം നടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ ഓരോ സ്‌കൂളിലും പ്രത്യേകം ജീവനക്കാരെ നിയമിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിര്‍ദ്ദേശിച്ചു.
advertisement
Also read-ഇന്ത്യക്കു പുറത്ത് ഐഐടി ക്യാമ്പസുകൾ ആരംഭിക്കാൻ പല രാജ്യങ്ങളിൽ നിന്നും ആവശ്യം; നരേന്ദ്രമോദി
സംസ്ഥാനത്തെ 1.93 ലക്ഷം വിദ്യാര്‍ത്ഥികളാണ് 9-ാം ക്ലാസ്സില്‍ പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാബ്‍ലെറ്റുകളിലെ മൊബൈല്‍ ഡിവൈസ് മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ലംഘനത്തെപ്പറ്റിയും മന്ത്രി സംസാരിച്ചു. സോഫ്റ്റ് വെയര്‍ ലംഘനത്തിലൂടെ എല്ലാത്തരം വെബ്‌സൈറ്റുകളിtലേക്കുമെത്താന്‍ വിദ്യാര്‍ത്ഥിയ്ക്ക് കഴിയുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വെബ്‌സൈറ്റുകള്‍ മാത്രമുപയോഗിക്കാനായി പരിമിതപ്പെടുത്തിയ സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു. ലംഘനം നടത്തിയ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ കണ്ടെത്തണമെന്നും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അവരുടെ പക്കല്‍ നിന്ന് ടാബ്‍ലെറ്റ് തിരിച്ച് വാങ്ങണമെന്നും മന്ത്രി പറഞ്ഞു.
വിതരണം ചെയ്ത ടാബ്‍ലെറ്റുകളില്‍ വളരെ കുറച്ച് എണ്ണത്തിലാണ് സോഫ്റ്റ് വെയര്‍ ലംഘനം നടന്നത്. അതിനാല്‍ ഭാവിയില്‍ ഇവ തെറ്റായി കൈകാര്യം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ ടാബ്‍ലെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ” മനുഷ്യര്‍ക്കിടയിലെ അന്തരം കുറയ്ക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തരം ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാറില്ല. അതുകൊണ്ടാണ് ഹരിയാന സര്‍ക്കാര്‍ 10-12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടാബ്‍ലെറ്റ് അനുവദിച്ചത്,” എന്നാന്നും മന്ത്രി പറഞ്ഞു.