ഇന്ത്യക്കു പുറത്ത് ഐഐടി ക്യാമ്പസുകൾ ആരംഭിക്കാൻ പല രാജ്യങ്ങളിൽ നിന്നും ആവശ്യം; നരേന്ദ്രമോദി
- Published by:Vishnupriya S
- news18-malayalam
Last Updated:
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ സ്വാധീനം വർധിച്ചു വരികയാണെന്നും നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു
തങ്ങളുടെ രാജ്യത്ത് ഐഐടി ക്യാമ്പസുകൾ തുറക്കാൻ പല രാജ്യങ്ങളും വിദേശ സർവകലാശാലകളും ഇന്ത്യയോട് ആവശ്യപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2020ൽ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (National Education Policy (NEP)) മൂന്നാം വർഷത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമത്തിന് (Akhil Bhartiya Shiksha Samagam 2023) തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ സ്വാധീനം വർധിച്ചു വരികയാണെന്നും നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.
സോഫ്റ്റ്‌വെയർ, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നീ രംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ സംസാരിച്ചു. പല കാര്യങ്ങളിലും മറ്റു ലോകരാജ്യങ്ങൾ ഇന്ത്യയോട് മത്സരിക്കാൻ ബുദ്ധിമുട്ടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സാങ്കേതികവിദ്യയുടെ കാര്യം പരിശോധിച്ചാൽ, ഏറ്റവും കുറഞ്ഞ ചെലവിലും ഉയർന്ന ഗുണനിലവാരത്തിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യാവസായിക രംഗത്ത് രാജ്യത്തിന്റെ വളർച്ചയെക്കുറിച്ചും സ്റ്റാർട്ടപ്പ് രംഗങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആഗോളതലത്തിലുള്ള പല റാങ്കിംഗിലും ഇന്ത്യയിലെ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടാൻസാനിയയിലെ സാൻസിബാറിലും അബുദാബിയിലും രണ്ട് ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കുമെന്നും മോദി അറിയിച്ചു. ഇന്ത്യയിൽ തങ്ങളുടെ ക്യാമ്പസുകൾ സ്ഥാപിക്കാൻ ലോകമെമ്പാടുമുള്ള പല സർവകലാശാലകളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ രണ്ട് ഓസ്‌ട്രേലിയൻ സ്ഥാപനങ്ങൾ ക്യാമ്പസുകൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
advertisement
2024-ഓടെ അബുദാബിയിൽ ഒരു പുതിയ അന്താരാഷ്ട്ര ക്യാമ്പസ് തുറക്കുമെന്ന് ജൂലൈ 16 ന് ഐഐടി ഡൽഹി അറിയിച്ചിരുന്നു. ജൂലൈ 15 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇരു സർക്കാരുകളും തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര കാമ്പസായിരിക്കും ഇത്. അബുദാബിയിൽ ഒരു പുതിയ കാമ്പസ് സ്ഥാപിക്കുമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ വർഷം മുതൽ നടന്നു വരികയാണെന്നും ഇക്കഴിഞ്ഞ ജനുവരിയിൽ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ ഐഐടി ഡൽഹി തലവൻ പ്രൊഫസർ രംഗൻ ബാനർജി പറഞ്ഞിരുന്നു.
advertisement
ഈ വർഷം ഒക്ടോബറിൽ ഐഐടി മദ്രാസ് തങ്ങളുടെ അന്താരാഷ്ട്ര ക്യാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ ആരംഭിക്കും. ഇന്ത്യയ്‌ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസാണിത്. കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തുള്ള ദ്വീപാണ് സാന്‍സിബാര്‍. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസാണിത്. ഐഐടി ഖരഗ്പൂർ മലേഷ്യയിലെ ക്വാലാലംപൂരിൽ ഒരു അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിക്കാനുള്ള ചർച്ചകൾ നടത്തി വരികയാണ്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 01, 2023 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇന്ത്യക്കു പുറത്ത് ഐഐടി ക്യാമ്പസുകൾ ആരംഭിക്കാൻ പല രാജ്യങ്ങളിൽ നിന്നും ആവശ്യം; നരേന്ദ്രമോദി