2025-26 അധ്യയന വർഷം മുതൽ ബിബിഎ, ബിസിഎ കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം നിർബന്ധമാണ്. വിദ്യാർത്ഥി പ്രവേശനത്തിന് ഓരോ കോളേജിനെയും ആശ്രയിക്കുന്നതിൽ നിന്നും വ്യത്യസ്തമായി അവലംബിച്ചിരിക്കുന്ന എകജാലക പ്രവേശനരീതി, വിദ്യാർത്ഥികൾക്ക് ഗുണകരമാകും.
ഇതും വായിക്കുക: പ്ലസ് ടു കഴിഞ്ഞോ? മാർക്കിന്റെ അടിസ്ഥാനത്തിൽ തുടർപഠനത്തിന് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
അപേക്ഷാക്രമവും അപേക്ഷ ഫീസും
പൊതുവിഭാഗത്തിന് 1,300/- രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 650/- രൂപയുമാണ് അപേക്ഷാ ഫീസ്.ഓൺലൈനായി, ജൂൺ 25 വരെ അപേക്ഷ സമർപ്പിക്കാം.പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം.
advertisement
ഫോൺ
0471-2324396
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://www.lbscentre.kerala.gov.in
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)