പ്ലസ് ടു കഴിഞ്ഞോ? മാർക്കിന്റെ അടിസ്ഥാനത്തിൽ തുടർപഠനത്തിന് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- Published by:Rajesh V
- news18-malayalam
Last Updated:
ഡിഗ്രി പഠനത്തിന് പ്രതി വർഷം 12,000 രൂപയും തുടർന്ന് ബിരുദാനന്തര ബിരുദത്തിന് പ്രതിവർഷം 20,000 രൂപയും ലഭിയ്ക്കും
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ, തുടർപഠനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് 82,000 വിദ്യാർത്ഥികൾക്കാണ് തുടർപഠനത്തിന് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് നൽകുന്നത്. ഒക്ടോബർ 31 വരെയാണ് അപേക്ഷിക്കാനവസരം. ഡിഗ്രി പഠനത്തിന് പ്രതി വർഷം 12,000 രൂപയും തുടർന്ന് ബിരുദാനന്തര ബിരുദത്തിന് പ്രതിവർഷം 20,000 രൂപയും ലഭിയ്ക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും നോൺ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒന്നാം വർഷത്തേയ്ക്കുള്ള പുതിയ അപേക്ഷ (Fresh) സമർപ്പിക്കാവുന്നതാണ്.
എങ്ങിനെ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. തുടക്കക്കാർ ആദ്യമായി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. One Time Registration ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്തതിനു ശേഷം, വ്യക്തിഗത, അക്കാദമിക വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ സ്ക്രീനിൽ തെളിയും. അതിൽ നിന്ന് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് തിരഞ്ഞെടുത്ത ശേഷം ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. രേഖകൾ സബ്‌മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് അപേക്ഷാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം.
advertisement
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- വരുമാന സർട്ടിഫിക്കറ്റ് (ഫ്രഷ് വിഭാഗത്തിൽ മാത്രം)
- +2 മാർക്ക് ലിസ്റ്റ് പകർപ്പ്
- ജാതി സർട്ടിഫിക്കറ്റ്
- PWD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് )
- ബോണഫൈഡ് സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 17, 2025 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പ്ലസ് ടു കഴിഞ്ഞോ? മാർക്കിന്റെ അടിസ്ഥാനത്തിൽ തുടർപഠനത്തിന് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം