ഇതും വായിക്കുക: എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്സ്, 2025 ജൂലൈ മാസത്തിൽ ആരംഭിക്കും. പ്രതിമാസം 2500 രൂപ സ്റ്റൈപൻഡ് ലഭിക്കും. വെബ് സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം, ആവശ്യമായ രേഖകൾ സഹിതം , താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ അയയ്ക്കണം.അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ജൂൺ 18 ആണ്.
advertisement
ഒ.ബി.സി/എസ്.സി/എസ്.ടി/ഇ.ഡബ്ലിയു.എസ് വിഭാഗങ്ങൾക്ക് സംവരണമുണ്ട്. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷയോടൊപ്പം, യോഗ്യതാ പരീക്ഷാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, കമ്യൂണിറ്റിസർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉണ്ടായിരിക്കണം.യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി കൗൺസലിങ് നടത്തിയാണ് പ്രവേശനം .
അപേക്ഷ അയക്കേണ്ട വിലാസം
The Director, Indian Institute of Handloom Technology, Chowkaghat, Varanasi-221002 (UP), Phone: 0542-2203833.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)