എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Last Updated:

1999 ൽ ആരംഭിച്ചതിനുശേഷം അര ലക്ഷത്തിലധികം പേർക്ക് ഇതിനകം വിദ്യാധൻ സ്കോളർഷിപ്പുകൾ, നൽകിയിട്ടുണ്ട്. പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഒരു സുവർണ്ണാവസരം കൂടിയാണിത്

വിദ്യാധൻ സ്കോളർഷിപ്പ്
വിദ്യാധൻ സ്കോളർഷിപ്പ്
ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിൻ്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പാണ് വിദ്യാധൻ. 1999 ൽ ആരംഭിച്ചതിനുശേഷം അര ലക്ഷത്തിലധികം പേർക്ക് ഇതിനകം വിദ്യാധൻ സ്കോളർഷിപ്പുകൾ, നൽകിയിട്ടുണ്ട്. പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഒരു സുവർണ്ണാവസരം കൂടിയാണിത്.
അപേക്ഷാ ക്രമം
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22 ആണ്. എന്നാൽ ആദ്യം അപേക്ഷിക്കുന്ന സാധുവായ 10,000 അപേക്ഷകളാണ്, പരിഗണിക്കുക. നിശ്ചിതയെണ്ണം അപേക്ഷകൾ എത്തിക്കഴിഞ്ഞാൽ, അവസാന തീയതി (22/06/2025) എത്തിയിട്ടില്ലെങ്കിലും, അതിനു ശേഷം വിദ്യാധൻ സൈറ്റിലൂടെ അപേക്ഷിക്കാൻ കഴിയില്ല.
ആവശ്യമായ രേഖകൾ, അപേക്ഷകർ അ‌പ് ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ, അപേക്ഷ നിരസിക്കപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്ത് നൽകണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും (ഓൺലൈൻ പരീക്ഷാ തീയതി, അഭിമുഖ തീയതികൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ) അപേക്ഷിക്കുന്ന സമയത്ത് നൽകിയ മെയിൽ അഡ്രസ്സിൽ ലഭിക്കും. അതിനാൽ അതതു സമയത്തെ അപ് ഡേറ്റുകൾ ലഭിക്കുന്നതിന്, പതിവായി രജിസ്റ്റർ ചെയ്‌ത ഇമെയിൽ പരിശോധിക്കുകയോ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതുണ്ട്.
advertisement
സ്കോളർഷിപ്പ് ആനുകൂല്യം
പ്ലസ് വൺ പഠനത്തിനാണ്, ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് നൽകുന്നത്. 10,000/- രൂപ വീതം പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികൾക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തിൽ നിലനിർത്തിയാൽ , വിദ്യാർത്ഥിയ്ക്ക് ഏതൊരു മേഖലയിലെ തുടർ പഠനത്തിനും (പ്രതിവർഷം 15,000 രൂപ മുതൽ 60,000 രൂപ വരെ) സ്കോളർഷിപ്പ് ലഭിയ്ക്കുന്നതാണ്.
advertisement
അടിസ്ഥാന യോഗ്യത
1. എസ്എസ്എൽസിക്ക് എല്ലാവിഷയത്തിനും എ പ്ലസ് /അല്ലെങ്കിൽ സിബിഎസ്ഇ പരീക്ഷയിൽ മുഴുവൻ 'എ1' നേടിയവർ ആയിരിക്കണം. നേടിയിരിക്കണം. (ഭിന്നശേഷിക്കാർക്ക് എ ഗ്രേഡ് മതി)
2. കുടുംബ വാർഷികവരുമാനം, രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം.
3. അപേക്ഷകർ 2024-25 അധ്യയന വർഷത്തിൽ പത്താം ക്ലാസ് / എസ്എസ്എൽസി പരീക്ഷ പാസായവരായിരിക്കണം.
ഓൺലൈനായി സമർപ്പിക്കേണ്ട രേഖകൾ
1. മാർക്ക് ലിസ്റ്റ്
2. ഫോട്ടോ
3. വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
4. വൈകല്യമുണ്ടെങ്കിൽ, വൈകല്യ സർട്ടിഫിക്കറ്റ്.
advertisement
ആവശ്യമായ രേഖകൾ നിങ്ങൾ അപ്‌ലോഡ് ചെയ്‌തിട്ടില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ തന്നെ, അപേക്ഷ നിരസിക്കപ്പെടുമെന്നതുകൊണ്ട്, അപേക്ഷാ സമർപ്പണത്തിൽ തികഞ്ഞ ജാഗ്രത കാണിക്കണം.
പ്രധാന തീയതികൾ
അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി : ജൂൺ 22
സ്ക്രീനിംഗ് ടെസ്റ്റ്: ജൂലൈ 20
ഇൻ്റർവ്യൂ : ഓഗസ്റ്റ് 9 - സെപ്റ്റംബർ 14
അപേക്ഷ സമർപ്പണത്തിന്
ഫോൺ
+91 8068333500
മെയിൽ
vidyadhan.kerala@sdfoundationindia.com
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement