പ്രവേശന നടപടിക്രമങ്ങൾ
നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജൂൺ 25 വരെ അവസരമുണ്ട്. പ്രവേശന യോഗ്യത, പ്രവേശന നടപടികൾ എന്നിവ അടങ്ങിയ വിജ്ഞാപനം വെബ് സൈറ്റിൽ ലഭ്യമാണ്.
ഇതും വായിക്കുക: എസ്എസ്എൽസിക്ക് എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപയുടെ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിവിധ പ്രോഗ്രാമുകൾ
1. ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (BPES)-8 സെമസ്റ്ററുകൾ
advertisement
2. എം.എസ്.സി.(സ്പോർട്സ് കോച്ചിങ്) :-ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം, (4 സെമസ്റ്ററുകൾ)
3. ബി.എസ്.സി (സ്പോർട്സ് കോച്ചിങ്):- ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്,ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം. (8സെമസ്റ്ററുകൾ.)
4. എംഎ സ്പോർട്സ് സൈക്കോളജി (4 സെമസ്റ്ററുകൾ)
5. മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (MPES):- 4 സെമസ്റ്ററുകൾ.
6. എം.എസ്.സി (അപ്ലൈഡ് സ്പോർട്സ് ആൻഡ് ന്യൂട്രീഷ്യൻ) :- 4 സെമസ്റ്ററുകൾ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)