1994 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാറാണ് ഇവരുടെ ഭര്‍ത്താവ്. ലഡാക്കിലാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ നായയ്ക്ക് നടക്കാനായി സ്റ്റേഡിയത്തിലെ അത്‌ലറ്റുകളെ ഒഴിപ്പിച്ചുവെന്ന കേസില്‍ ഇവര്‍ക്കെതിരെ ആരോപണമുയര്‍ന്നത്. തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഈ നടപടി.
”ദുഗ്ഗയുടെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഇവർക്ക് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫണ്ടമെന്റൽ റൂൾസ് (FR) 56(j), 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (CCS) പെൻഷൻ റൂൾസ് 48 എന്നിവ പ്രകാരമാണ് ഇവർ വിരമിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഏതൊരു ഉദ്യോഗസ്ഥനെതിരെയും നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്,” എന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈ വിഷയത്തിൽ പ്രതികരിച്ചു. അതേസമയം ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ദുഗ്ഗ തയ്യാറായിട്ടില്ല.
advertisement