ജീവനക്കാരോട് ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ ടിക് ടോക്കിന്റെ നിര്‍ദേശം; അറ്റന്‍ഡന്‍സ് ട്രാക്ക് ചെയ്യാന്‍ ആപ്പ്

Last Updated:

ജീവനക്കാര്‍ ഓഫീസില്‍ വരുന്നില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം

ടിക് ടോക്
ടിക് ടോക്
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകം മുഴുവനുമുള്ള പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറിയിരുന്നു. എന്നാല്‍ കൊവിഡ് ആശങ്ക ഒഴിഞ്ഞതോടെ പല കമ്പനികളും ജീവനക്കാരോട് തിരികെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ടിക് ടോക്കും തങ്ങളുടെ ജീവനക്കാരോട് നിര്‍ബന്ധമായും ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഇതിന് പുറമെ, ജീവനക്കാരുടെ ഹാജര്‍ ട്രാക്ക് ചെയ്യാന്‍ ടിക് ടോക്ക് ഒരു ആപ്പ് ഉപയോഗിക്കുന്നുമുണ്ട്. ഈ മാസമാണ് കമ്പനി MyRTO (My Return to Office) എന്ന പുതിയ സോഫ്റ്റ്വെയര്‍ അവതരിപ്പിച്ചത്. ജീവനക്കാര്‍ ജോലിസ്ഥലത്ത് എത്തിയോ എന്ന് MyRTO ട്രാക്ക് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ജീവനക്കാര്‍ ഓഫീസില്‍ വരുന്നില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. കമ്പനി സൂപ്പര്‍വൈസര്‍മാര്‍ക്കും എച്ച്ആര്‍ സ്റ്റാഫും ഡാറ്റ വിശകലനം ചെയ്യും. പുതിയ ഉത്തരവനുസരിച്ച്, യുഎസിലുള്ള ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഓഫീസില്‍ വന്ന് ജോലി ചെയ്യണം.
advertisement
മനഃപൂര്‍വവും തുടര്‍ച്ചയായുമുള്ള ഉപേക്ഷ അച്ചടക്ക നടപടിക്ക് കാരണമായേക്കുമെന്നും ടിക് ടോക്ക് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് അവരുടെ പെര്‍ഫോമന്‍സ് റിവ്യൂവിനെ ബാധിക്കും. അതേസമയം, കമ്പനിയുടെ ഹാജര്‍ നയത്തില്‍ ചില ജീവനക്കാര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഭയപ്പെടുന്നുണ്ടെന്ന് ടിക് ടോക്കിലെ ഒരു ജീവനക്കാരന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
‘ജീവനക്കാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഓഫീസിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചും ഓഫീസ് ഷെഡ്യൂളുകളെക്കുറിച്ചും കൂടുതല്‍ വ്യക്തത നല്‍കുകയും കൂടുതല്‍ സുതാര്യമായ ആശയവിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് MRTOയുടെ ആത്യന്തിക ലക്ഷ്യം’ എന്ന് ടിക് ടോക്ക് വക്താവ് അവകാശപ്പെട്ടു.
advertisement
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുളളതാണ് ടിക് ടോക്ക്. ഏകദേശം 7,000 പേര്‍ കമ്പിയുടെ കീഴില്‍ യുഎസില്‍ ജോലി ചെയ്യുന്നുണ്ട്.
ഇന്ത്യ ടിക്ക് ടോക്ക് നിരോധിച്ചിരുന്നു. ഇന്ത്യയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (FCC) രംഗത്ത് വന്നിരുന്നു. ടിക് ടോക്ക് വളരെ സങ്കീര്‍ണമായ ഒരു ആപ്പ് ആണെന്നും എഫ്.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിലെ പ്രധാനപ്പെട്ട നീക്കമായിരിക്കും ആപ്പ് നിരോധനം എന്നും എഫ്.സി.സി മേധാവി ബ്രണ്ടന്‍ കാര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ടിക്ക് ടോക്കില്‍ നിന്നും ലഭിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചൈന ബ്ലാക്ക്‌മെയിലിങ്ങിനും നിരീക്ഷണത്തിനും ചാരപ്രവൃത്തികള്‍ക്കുമൊക്കെയായി ഉപയോഗിച്ചേക്കാം എന്നും ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കന്‍മാരിലൊരാള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Career/
ജീവനക്കാരോട് ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ ടിക് ടോക്കിന്റെ നിര്‍ദേശം; അറ്റന്‍ഡന്‍സ് ട്രാക്ക് ചെയ്യാന്‍ ആപ്പ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement