ഈ അവസരം 25 വയസ്സിന് താഴെയുള്ള യുവ ഗെയിമർമാരെ ലക്ഷ്യം വച്ചുള്ളതാണ്. ഗെയിമിംഗിനോടുള്ള അവരുടെ അടങ്ങാത്ത ഇഷ്ടത്തിനൊപ്പം അത് തന്നെ ഒരു കരിയറാക്കി മാറ്റാനുള്ള അവസരമാണ് അവർക്ക് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ചീഫ് ഗെയിമിംഗ് ഓഫീസർ iQOO-യുടെ ഉന്നത ടീമുമായി സഹകരിച്ച് പ്രവർത്തിക്കുകയും ഗെയിമിംഗിനെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ കമ്പനിക്ക് നൽകുകയും ഗെയിമർമാർക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്മാർട്ട്‌ഫോൺ പാക്കേജ് വികസിപ്പിച്ചെടുക്കാൻ കമ്പനിയെ സഹായിക്കുകയും വേണം.
Also Read-സിവിയും റെസ്യൂമെയും ഒന്നാണോ? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
advertisement
ലോകത്തിലെ ഏറ്റവും സ്വപ്നതുല്യമായ ജോലിയെന്നും ” iQOOലെ മൊബൈൽ ഗെയിമർമാരുടെ ശബ്ദമാകാൻ” കമ്പനി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു എന്നുമാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പരസ്യത്തിൽ പറയുന്നത്. ഗെയിംപ്ലേ, ഗെയിമിംഗ് ശൈലി, അവതരണം തുടങ്ങിയതെല്ലാം ഈ ജോലിയിൽ ഉൾപ്പെടുന്നു. കൂടാതെ ഇന്ത്യയിലുടനീളമുള്ള മികച്ച ഗെയിമർമാർക്കും ഗെയിമിംഗ് കമ്മ്യൂണിറ്റികൾക്കും ഒപ്പം പ്രവർത്തിക്കാനും അനുഭവങ്ങൾ കൈമാറാനും മൊബൈൽ ഗെയിമിംഗിന്റെ ഭാവി രൂപപ്പെടുത്താനുമുള്ള അതുല്യമായ അവസരവും CGOയ്ക്ക് കിട്ടും.
2022-ൽ ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായം അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗെയിം ഡൗൺലോഡ് ചെയ്യുന്നവരിൽ 17 ശതമാനവും GenZ (12 വയസ്സിനും 26 വയസ്സിനും ഇടയിൽ ഉള്ളവർ) വിഭാഗത്തിൽപെടുന്നരാണ് ആണ്. മാത്രമല്ല 2 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഗെയിമുകൾക്കുള്ളത്. ഗെയിമിനോട് അഭിനിവേശമുള്ള ഗെയിമർമാർക്ക് അവരുടെ താത്പര്യം ഒരു തൊഴിലാക്കി മാറ്റാനാണ് iQOO വഴിയൊരുക്കുന്നത്.
ഈ സംരംഭത്തിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ കമ്പനിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകൾ വഴി രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർത്ഥികൾ 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കൂടാതെ അവർ ഇന്ത്യൻ പൗരന്മാരും തീർച്ചയായും മികച്ച ഗെയിമർമാരും ആയിരിക്കണം.