സിവിയും റെസ്യൂമെയും ഒന്നാണോ? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?
- Published by:Naseeba TC
- news18-malayalam
Last Updated:
എന്നാൽ സിവിയും റെസ്യൂമെയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് അറിയാമോ?
ഒരാൾ ജോലി അന്വേഷിക്കാൻ തുടങ്ങുമ്പോൾ ആദ്യം ചെയ്യുന്നത് ഉദ്യോഗാർത്ഥിയുടെ സിവി അല്ലെങ്കിൽ റെസ്യൂമെ കമ്പനികൾക്ക് അയയ്ക്കുക എന്നതാണ്. ജോലിയ്ക്കായി ഒരാളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പ്രാഥമിക ഘട്ടമാണിത്. ആദ്യം തന്നെ ഉദ്യോഗാർത്ഥിയോട് ഒരു മതിപ്പ് തോന്നാൻ ഈ പ്രക്രിയ വളരെ നിർണായകമാണ്. സിവിയും റെസ്യൂമെയും പൊതുവിൽ ഉദ്യോഗാർത്ഥിയുടെ യോഗ്യതയും വൈദഗ്ധ്യവും കാണിക്കാൻ സഹായിക്കും. എന്നാൽ സിവിയും റെസ്യൂമെയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് നമുക്ക് നോക്കാം.
എന്താണ് സിവി?
CV എന്ന ചുരുക്കെഴുത്ത് ലാറ്റിൻ ഭാഷയിൽ “ജീവിത ഗതി” എന്നർത്ഥം വരുന്ന “Curriculum Vitae” എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. ഒരാളുടെ പ്രൊഫഷണലായി ഉണ്ടായിട്ടുള്ള നേട്ടങ്ങൾ, വ്യക്തിഗതമായ വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം ഒരു വ്യക്തിയുടെ അക്കാദമിക് കരിയറിന്റെ വിശദമായ രേഖയാണിത്. ഇത് ഒരാളുടെ ജീവിതത്തിന്റെ സംഗ്രഹിച്ച ജീവചരിത്രം പോലെയാണ് എന്ന് തന്നെ പറയാം. വിദ്യാഭ്യാസ ചരിത്രം, തൊഴിൽ ചരിത്രം, നൈപുണ്യങ്ങൾ, നേട്ടങ്ങൾ, അംഗീകാരങ്ങൾ, ഹോബികൾ, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിവരങ്ങൾ അടങ്ങുന്നതാണ് സിവി.
advertisement
Also Read- ഡിസൈനിങ്ങിൽ താത്പര്യമുണ്ടോ? വസ്ത്രനിർമാണരംഗത്ത് തിളങ്ങാൻ ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകൾ
ഒരു വ്യക്തി കടന്നു വന്ന പ്രൊഫഷണൽ വഴികൾ, അറിവ്, അനുഭവം എന്നിവയുടെ സമഗ്രമായ അവലോകനം അവതരിപ്പിക്കുക എന്നതാണ് സിവിയുടെ ആത്യന്തിക ലക്ഷ്യം. ഒരു വ്യക്തിയുടെ പ്രൊഫഷണലും വ്യക്തിഗതവുമായ വിവരങ്ങൾ പങ്കുവയ്ക്കാൻ CVക്ക് കഴിയണം. അതിനാൽ അത് ശ്രദ്ധാപൂർവ്വം തയ്യാറാക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ നേട്ടങ്ങളും കഴിവുകളും പൂർണമായി മനസ്സിലാക്കാൻ ഇത് റിക്രൂട്ടർമാരെ സഹായിക്കുന്നു.
advertisement
എന്താണ് റെസ്യൂമെ?
ഒരു ഉദ്യോഗാർത്ഥിയുടെ യോഗ്യതകൾ, പ്രവൃത്തി പരിചയം, നേട്ടങ്ങൾ, കഴിവുകൾ എന്നിവയുടെ സംക്ഷിപ്ത സംഗ്രഹമാണ് റെസ്യൂമെ. അതേസമയം ഇതെല്ലാം അവർ അപേക്ഷിക്കുന്ന ജോലിക്കും സ്ഥാനത്തിനും പ്രസക്തമായിരിക്കുകയും വേണം. സംഗ്രഹം എന്നർത്ഥം വരുന്ന ഫ്രഞ്ച് പദമാണ് Resume. ഇത് അപേക്ഷകന്റെ പ്രധാന യോഗ്യതകളിലും അവർ അപേക്ഷിക്കുന്ന സ്ഥാനത്തിന് ആവശ്യമായ പ്രത്യേകമായ പരിജ്ഞാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ഇന്റർവ്യൂവിനായി മികച്ച അപേക്ഷകനെ തിരഞ്ഞെടുക്കാൻ കമ്പനിയെ സഹായിക്കുന്നു. ഏറ്റവും പുതിയ നേട്ടങ്ങളിൽ നിന്ന് പഴയ നേട്ടങ്ങളിലേക്ക് നീങ്ങുന്ന രീതിയിലാവണം റെസ്യൂമെ ആരംഭിക്കേണ്ടത്.
advertisement
അതിനാൽ സിവി ഒരാളുടെ പ്രൊഫഷണൽ ചരിത്രത്തിന്റെ സമഗ്രമായ അവലോകനമാണെങ്കിൽ റെസ്യൂമെ കൂടുതൽ സംക്ഷിപ്തമായ ഒരു രേഖയാണ്. കൂടാതെ ഒരു സിവി അക്കാദമിക് കരിയറിനെക്കുറിച്ച് വ്യക്തത നൽകുമ്പോൾ റെസ്യൂമെയിൽ അക്കാദമിക് നേട്ടങ്ങളേക്കാൾ തൊഴിൽ ശേഷിയിലാണ്ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കൂടാതെ ഒരു സിവി തയാറാക്കുന്നത് ആവശ്യത്തിന് അനുസരിച്ചല്ല, അതേസമയം ഒരു റെസ്യൂമെ ജോലിക്ക് അനുസരിച്ച് മാറ്റി തയാറാക്കണം. അതുപോലെ സിവിയിൽ റഫറൻസുകൾ ഉൾപ്പെടുത്തണം. എന്നാൽ റെസ്യൂമെയിൽ റഫറൻസുകളുടെ ആവശ്യമില്ല.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 31, 2023 2:35 PM IST