TRENDING:

പ്രൊഫ. സി.ടി. അരവിന്ദ് കുമാർ എം ജി സർവകലാശാല വി.സി.; ഡോ. എൽ. സുഷമ മലയാളം സര്‍വകലാശാല വി.സി.

Last Updated:

എം ജി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്‍റൽ സയൻസസിലെ പ്രൊഫസറാണ് സി ടി അരവിന്ദ് കുമാർ. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗം പ്രൊഫസറാണ് ഡോ. എൽ സുഷമ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എം ജി, മലയാളം സർവകലാശാലകൾക്ക് പുതിയ വൈസ് ചാൻസലർമാരെ താൽക്കാലികമായി നിയമിച്ചു. പ്രൊഫ. സി ടി അരവിന്ദ് കുമാറിനാണ് എം ജി സർവകലാശാല വൈസ് ചാൻസലറുടെ ചുമതല. ഡോ. സാബു തോമസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. സാബു തോമസിന് പുനർ നിയമനം നൽകണമെന്ന സർക്കാർ നിർദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നില്ല. തുടർന്ന് സാബു തോമസിനു പകരം എംജി സർവകലാശാലയിലെ ഫിസിക്സ് പ്രഫസർ ഡോ. സുദർശൻ കുമാറിന്റെ പേര് ഉള്‍പ്പെടുത്തി സർക്കാർ പുതിയ പാനൽ ഗവർണർക്കു നൽകിയിരുന്നു.
പ്രൊഫ. സി.ടി. അരവിന്ദ് കുമാർ, ഡോ. എൽ. സുഷമ
പ്രൊഫ. സി.ടി. അരവിന്ദ് കുമാർ, ഡോ. എൽ. സുഷമ
advertisement

Also Read- ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിന് പിന്നിലെ രാഷ്ട്രീയം; എതിര്‍ക്കുന്നത് ആരൊക്കെ?

ഡോ. എൽ സുഷമക്കാണ് മലയാളം സർവകലാശാല വി സിയുടെ ചുമതല. എം ജി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്‍റൽ സയൻസസിലെ പ്രൊഫസറാണ് സി ടി അരവിന്ദ് കുമാർ. നിലവിലെ സർവകലാശാല പ്രൊ-വൈസ് ചാൻസലറായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗം പ്രൊഫസറാണ് ഡോ. എൽ സുഷമ.

Also Read- അയ്യേ! എ ഐ ക്യാമറയിൽ ഗതാഗതമന്ത്രി പറഞ്ഞത് ശരിയല്ലെന്ന് മോട്ടോർ വാഹന വകുപ്പ്; പ്രായം ക്യാമറ കണ്ടുപിടിക്കില്ല

advertisement

വി സിമാരുടെ താത്‌കാലിക ചുമതല നിശ്ചയിക്കാൻ സീനിയർ പ്രൊഫസർമാരുടെ പാനൽ നൽകാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സമർപ്പിച്ച പട്ടികയിൽനിന്നാണ് ഇരുവരെയും നിയമിച്ച് ഗവർണര്‍ ഉത്തരവായിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Career/
പ്രൊഫ. സി.ടി. അരവിന്ദ് കുമാർ എം ജി സർവകലാശാല വി.സി.; ഡോ. എൽ. സുഷമ മലയാളം സര്‍വകലാശാല വി.സി.
Open in App
Home
Video
Impact Shorts
Web Stories