ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിന് പിന്നിലെ രാഷ്ട്രീയം; എതിര്‍ക്കുന്നത് ആരൊക്കെ?
- Published by:Rajesh V
- news18-malayalam
Last Updated:
ഇത്രയധികം സീറ്റുകള്‍ പുതിയ ലോക്‌സഭാ ഹാളില്‍ ഉള്‍പ്പെടുത്തിയ ബിജെപി സര്‍ക്കാര്‍ തീരുമാനത്തെ ആശങ്കയോടെയാണ് പ്രതിപക്ഷം കാണുന്നത്. സര്‍ക്കാര്‍ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തി നിയോജക മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തല്‍.
മെയ് 28നാണ് ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. 888 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ഹാള്‍ പണിതിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യയ്ക്ക് 543 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്.
അതുകൊണ്ട് തന്നെ ഇത്രയധികം സീറ്റുകള്‍ പുതിയ ലോക്‌സഭാ ഹാളില്‍ ഉള്‍പ്പെടുത്തിയ ബിജെപി സര്‍ക്കാര്‍ തീരുമാനത്തെ ആശങ്കയോടെയാണ് പ്രതിപക്ഷം കാണുന്നത്. സര്‍ക്കാര്‍ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തി നിയോജക മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തല്‍.
എന്താണ് മണ്ഡല പുനര്‍നിര്‍ണയം?
പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും നിയമസഭാ നിയോജകമണ്ഡലങ്ങളുടെയും അതിര്‍ത്തികളുടെ പുനര്‍ നിര്‍ണയമാണിതിലൂടെ ലക്ഷ്യമിടുന്നത്. ജനസംഖ്യാനുസൃതമായി സീറ്റുകള്‍ അനുവദിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്നത്. സെന്‍സസിന് ശേഷമാണ് ഈ പുനര്‍ നിര്‍ണയം നടത്തേണ്ടത്.
advertisement
എന്നാല്‍ ഇന്ത്യയില്‍ 2011ലാണ് അവസാന സെന്‍സസ് നടന്നത്. അടുത്ത സെന്‍സസ് 2021ലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനവും അതേത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളും കാരണം സെന്‍സസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. സെന്‍സസ് എന്ന് നടത്തുമെന്ന കാര്യത്തില്‍ സര്‍ക്കാരും മൗനം പാലിക്കുന്നു. ഇതിനെ എതിര്‍ത്ത് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ 1952 ലാണ് ആദ്യമായി മണ്ഡല പുനര്‍നിര്‍ണയം നടന്നത്. 1951ലെ സെന്‍സസിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇതിന് ശേഷം 494 ലോക്‌സഭാ സീറ്റുകള്‍ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് 1956ലെ സംസ്ഥാന പുനസംഘടനയ്ക്ക് ശേഷവും മണ്ഡല പുനര്‍നിര്‍ണയം നടത്തിയിരുന്നു. 1963 ലായിരുന്നു ഇത്. അതിനു ശേഷം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 522 ആയി ഉയരുകയും ചെയ്തു. 1973ലാണ് ഏറ്റവും അവസാനത്തെ മണ്ഡല നിര്‍ണയം നടത്തിയത്. ഇതിലൂടെയാണ് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിജപ്പെടുത്തിയത്.
advertisement
2001ല്‍ ചില ലോക്സഭാ നിയോജക മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടത്തിയിരുന്നു. നിയോജക മണ്ഡലങ്ങളുടെ ജനസംഖ്യയിലുള്ള തുല്യത ഉറപ്പുവരുത്താനായിരുന്നു ഇത് നടത്തിയത്. അന്ന് നിയോജകമണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. ചില സംസ്ഥാനങ്ങളിലെ ജനസംഖ്യയിലെ വ്യത്യാസമാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം പുറപ്പെടുക്കാന്‍ കാരണം. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ചില സംസ്ഥാനങ്ങളിലെ ജനസംഖ്യ വിചാരിച്ച രീതിയില്‍ കുറയ്ക്കാനായിട്ടില്ല. സംസ്ഥാനങ്ങളിലെ ജനസംഖ്യ താരമ്യേന വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ അതിര്‍ത്തി പുനര്‍ നിര്‍ണയത്തിന് ശേഷം ജനസംഖ്യയ്ക്ക് ആനുപാതികമായി ഈ സംസ്ഥാനങ്ങള്‍ സീറ്റ് നല്‍കേണ്ടി വരികയും ചെയ്യും.
advertisement
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ 2026 ആകുമ്പോഴേക്കും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 846 വരെയാകുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിലവില്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 80 സീറ്റാണ് ഉത്തര്‍പ്രദേശിന് ലോക്‌സഭയിലുള്ളത്. 2026 ആകുമ്പോഴേക്കും യുപിയുടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 143 ആകുമെന്നും ബീഹാറിന്റേത് 40ല്‍ നിന്ന് 79 ആകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിനും തമിഴ്‌നാടിനും 16 സീറ്റുകള്‍ വരെ കുറയാനും സാധ്യതയുണ്ട്.
മണ്ഡല പുനര്‍നിര്‍ണയത്തിന് പിന്നിലെ രാഷ്ട്രീയം
ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ലാഭമുണ്ടാകുക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണെന്നും ജനസംഖ്യാ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പാലിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ നയം തിരിച്ചടിയാകുമെന്നും നിരവധി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് തെലങ്കാനയുടെ ഐടി മന്ത്രി കെടി രാമറാവു പറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യയുടെ 18 ശതമാനം ആണ് ദക്ഷിണേന്ത്യന്‍ ജനസംഖ്യ. രാജ്യത്തെ ജിഡിപിയിലേക്ക് 35 ശതമാനം സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങള്‍ കൂടിയാണ് തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 05, 2023 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിന് പിന്നിലെ രാഷ്ട്രീയം; എതിര്‍ക്കുന്നത് ആരൊക്കെ?