99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്
Also read-Kerala SSLC Results 2024: പത്താം ക്ലാസ് ഫലം മൂന്ന് ക്ലിക്കിൽ അറിയാം
നാല് മണി മുതൽ റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ കുറവ്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. എന്നാൽ ഫുൾ എ പ്ലസ് നേടിയവരുടെ വിദ്യാർത്ഥികളുടെ എണ്ണം കൂടി.
advertisement
ഉത്തര കടലാസു പുനർ മൂല്യനിർണയം ഈ മാസം 9 മുതൽ 15 വരെ ഓൺലൈനിൽ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടക്കും. ജൂൺ രണ്ടാം വാരം ഫലപ്രഖ്യാപനം ഉണ്ടാകും. മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.