Kerala SSLC Results 2024: പത്താം ക്ലാസ് ഫലം മൂന്ന് ക്ലിക്കിൽ അറിയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
എസ്‌എസ്‌എല്‍സി ഫലം വെറും 3 ക്ലിക്കില്‍ എങ്ങനെ അറിയാം
കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാൾ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം. ഫലം അറിയാവുന്ന വെബ്സൈറ്റുകൾ: https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in,
എന്നീ സൈറ്റുകളിൽ ഫലം അറിയാനാകും. ഇനി നമുക്ക് എസ്‌എസ്‌എല്‍സി ഫലം വെറും 3 ക്ലിക്കില്‍ എങ്ങനെ അറിയാം എന്ന നോക്കാം.
1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.
2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്പർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.
advertisement
3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.
ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച് എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 08, 2024 2:28 PM IST