''പ്രാദേശിക ഭാഷയില്‍ സിലബസ് അവതരിപ്പിച്ച ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. എങ്കിലും, എംബിബിഎസ് കോഴ്‌സിന് മാത്രമാണ് അവർ ഇത് അനുവദിച്ചിരിക്കുന്നത്. ആയുര്‍വേദം, ഹോമിയോപ്പതി, ഡെന്റല്‍, നഴ്സിംഗ് എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും മറാത്തി ഓപ്ഷന്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. ഈ സ്ട്രീമുകളിലെല്ലാം മറാത്തി സിലബസ് അനുവദിക്കുന്ന ആദ്യ സംസ്ഥാനമാകും മഹാരാഷ്ട്ര. പദ്ധതിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. മറാത്തി മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സഹായകരമാണ്, ''അദ്ദേഹം പറഞ്ഞു.
advertisement
എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകളും മറാത്തിയില്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''കേന്ദ്ര സര്‍ക്കാരിന്റെ നയം അനുസരിച്ച് പ്രാദേശിക ഭാഷകളില്‍ ഈ സിലബസ് ലഭ്യമാക്കും. കഴിഞ്ഞ മാസം സംസ്ഥാന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്യുകയും ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു. സിലബസ് മറാത്തിയിലേക്ക് മാറ്റുന്നതില്‍ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും ബോര്‍ഡ് പരിഗണിക്കുകയും അവ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ബോര്‍ഡില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്, '' ഓഫീസര്‍ പറഞ്ഞു.
എന്നാല്‍, മെഡിക്കല്‍ വിദഗ്ധര്‍ ഈ തീരുമാനത്തോട് വിപരീതമായാണ് പ്രതികരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നുകില്‍ ഹിന്ദിയിലായിരിക്കണമെന്നും അല്ലെങ്കില്‍ ഇംഗ്ലീഷില്‍ തുടരണമെന്നും മഹാരാഷ്ട്രയിലെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (DMER) മുന്‍ ഡയറക്ടര്‍ ഡോ.പ്രവീണ്‍ ഷിംഗാരെ പറഞ്ഞു. പ്രാദേശിക ഭാഷയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതില്‍ കാര്യമില്ല. ആഗോളതലത്തില്‍ കാര്യങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അവയില്‍ മിക്കതും ഇംഗ്ലീഷിലാണെന്നുമാണ് പ്രമുഖ സിവിക് ഹോസ്പിറ്റലുകളുടെ മുന്‍ ഡയറക്ടറും ഹിന്ദുജ ഹോസ്പിറ്റല്‍സ് ഡയറക്ടറുമായ ഡോ.അവിനാഷ് സൂപ്പെ പറഞ്ഞത്.
Also Read- വിവാദങ്ങൾക്ക് വിട; യതീഷ് ചന്ദ്ര ഇനി ബംഗളുരു സിറ്റി പൊലീസ് ഡിസിപി
അതേസമയം, പ്രാദേശിക ഭാഷയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നത് ഇതാദ്യമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (മഹാരാഷ്ട്ര) പ്രസിഡന്റ് ഡോ. സുഹാസ് പിംഗ്ലെ പറഞ്ഞു. ഉറുദുവില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ ഡോ. ആര്‍.ഡി. ലെലെയെ ഉദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മറാത്തിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നത് പ്രാദേശിക രോഗികളുടെ രോഗലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നിലെ ഒരു കാരണം ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ഭാഷ മനസ്സിലാക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ എഞ്ചിനീയറിംഗിനും മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും സമാനമായ സംവിധാനം സൃഷ്ടിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.