Also Read - പി.എസ്.സി വരുന്നുണ്ട് കേട്ടോ! എന്തായാലും പഠിക്കാൻ തുടങ്ങിക്കോ; 179 കാറ്റഗറികളിലേക്ക് വിജ്ഞാപനമായി
കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരു കമ്പനിയിൽ നിന്നുള്ള ജോലി ഓഫറും റാഷിയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ അത് നിരസിച്ച് കൂടുതൽ കമ്പനികളുടെ അഭിമുഖങ്ങളിൽ തുടർച്ചയായി പങ്കെടുക്കാൻ തുടങ്ങിയതോടെ അവളുടെ ആത്മവിശ്വാസവും വർദ്ധിച്ചു. അങ്ങനെ പരിശ്രമങ്ങൾക്കൊടുവിൽ ഈ റെക്കോർഡ് ശമ്പള പാക്കേജ് റാഷി സ്വന്തമാക്കുകയായിരുന്നു. കൂടാതെ റാഷി ബാഗ്ഗയെ തിരഞ്ഞെടുത്ത ഇതേ കമ്പനി നേരത്തെ ഐഐഐടി- എൻആറിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചിങ്കി കർദയെയും തിരഞ്ഞെടുത്തിരുന്നു. എന്നാൽ ചിങ്കിയ്ക്ക് പ്രതിവർഷം 57 ലക്ഷം രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
advertisement
Also Read - പിഎച്ച്ഡിയും നാല് ബിരുദാനന്തര ബിരുദവും ; ജീവിക്കാനായി പച്ചക്കറി വിൽപ്പന
ഇതേ ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റൊരു വിദ്യാർത്ഥിയായ യോഗേഷ് കുമാറും ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയറായി പ്രതിവർഷം 56 ലക്ഷം രൂപയുടെ പാക്കേജ് നേടിയിട്ടുണ്ട്. 2020-ൽ, ഐഐഐടി-എൻആറിലെ തന്നെ വിദ്യാർത്ഥിയായ രവി കുശാശ്വയ്ക്ക് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ നിന്ന് പ്രതിവർഷം 1 കോടി രൂപ ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് അദ്ദേഹത്തിന് ആ ഓഫർ സ്വീകരിക്കാൻ സാധിച്ചില്ല. അതേസമയം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലെയ്‌സ്‌മെന്റ് ഓഫീസിന്റെ കണക്കുകൾ പ്രകാരം നിലവിലെ ബാച്ചിന്റെ ശരാശരി ശമ്പളം പ്രതിവർഷം 16.5 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.