പിഎച്ച്ഡിയും നാല് ബിരുദാനന്തര ബിരുദവും ; ജീവിക്കാനായി പച്ചക്കറി വിൽപ്പന
- Published by:Sarika KP
- news18-malayalam
Last Updated:
എന്റെ കുടുംബത്തിന്റെ നില നിൽപ്പിന് വേണ്ടിയാണ് കരാർ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതെന്നും പച്ചക്കറി വിൽപ്പന ആരംഭിച്ചതെന്നും സന്ദീപ് പറയുന്നു.
നാല് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ഉണ്ടായിരുന്നിട്ടും പഞ്ചാബ് സ്വദേശിയായ ഡോ. സന്ദീപ് സിങ് (39) പച്ചക്കറി വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്. പാട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊഫസറായി 11 വർഷത്തോളം സന്ദീപ് ജോലി ചെയ്തിരുന്നു. പക്ഷേ കൃത്യ സമയത്ത് ശമ്പളം ലഭിക്കാത്തതും, ശമ്പളത്തിൽ ഉണ്ടാകുന്ന കുറവും സന്ദീപിന്റെ ജീവിതം പരുങ്ങലിലാക്കി. തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിക്കുകയും പച്ചക്കറി വിൽപ്പന ആരംഭിക്കുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ നില നിൽപ്പിന് വേണ്ടിയാണ് കരാർ അടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതെന്നും പച്ചക്കറി വിൽപ്പന ആരംഭിച്ചതെന്നും സന്ദീപ് പറയുന്നു.
പഞ്ചാബിയിലും, ജേർണലിസത്തിലും, പൊളിറ്റിക്കൽ സയൻസിലും ഉൾപ്പെടെ ബിരുദാനന്തര ബിരുദവും നിയമത്തിൽ പിഎച്ച്ഡിയുമുള്ള സന്ദീപ് ഇപ്പോഴും തന്റെ പഠനം തുടരുന്നുണ്ട്.
ഓരോ വീടുകൾ തോറും കയറി ഇറങ്ങി പച്ചക്കറി വിൽപ്പന നടത്തുന്ന സന്ദീപ് “ പിഎച്ച്ഡി സബ്‌ജി വാല (പിഎച്ച്ഡി പച്ചക്കറി വിൽപ്പനക്കാരൻ)” എന്ന ഒരു ബോർഡ് തന്റെ വണ്ടിയിൽ തൂക്കിയിട്ടുണ്ട്. പ്രൊഫസർ ജോലി വഴി ലഭിച്ചിരുന്ന വരുമാനത്തേക്കാൾ കൂടുതൽ പച്ചക്കറി വിൽപ്പന വഴി തനിക്ക് ലഭിക്കുന്നുണ്ടെന്നും സന്ദീപ് പറയുന്നു. പച്ചക്കറി വിൽപ്പന കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ എത്തിയാൽ സന്ദീപ് തന്റെ പരീക്ഷകൾക്കായി പഠനം തുടങ്ങും. പ്രൊഫസർ ജോലി ഉപേക്ഷിച്ചുവെങ്കിലും അധ്യാപനത്തോടുള്ള ആവേശം സന്ദീപിനൊട്ടും കുറഞ്ഞിട്ടില്ല. പണം സമ്പാദിച്ച് സ്വന്തമായി ഒരു ട്യൂഷൻ സ്ഥാപനം തുടങ്ങണമെന്നാണ് സന്ദീപിന്റെ ആഗ്രഹം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Punjab
First Published :
January 02, 2024 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പിഎച്ച്ഡിയും നാല് ബിരുദാനന്തര ബിരുദവും ; ജീവിക്കാനായി പച്ചക്കറി വിൽപ്പന