TRENDING:

Labour Laws | ആഴ്ചയിൽ നാല് പ്രവൃത്തിദിവസം; ശമ്പളത്തിലും മാറ്റം; പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

Last Updated:

പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കമ്പനികള്‍ക്ക് ആഴ്ചയിൽ അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തേക്ക് ജീവനക്കാരെ ജോലി ചെയ്യിപ്പിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോലിസമയത്തിലും പ്രവൃത്തിദിവസങ്ങളിലും ഉൾപ്പെടെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾ (Labour Laws) ഉടൻ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ (Central Government) തയ്യാറെടുക്കുന്നു. 2022 ജൂലൈ 1 മുതൽ കേന്ദ്ര തൊഴില്‍ മന്ത്രാലയം (Union ministry of labour and employment) നിർദേശിക്കുന്ന വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരന്റെ ശമ്പളം, പിഎഫ് സംഭാവന, ജോലി സമയം, പ്രവൃത്തിദിവസം എന്നിവയില്‍ എല്ലാം കാര്യമായ മാറ്റങ്ങള്‍ നിർദേശിക്കുന്നവയാണ് പുതിയ തൊഴിൽ നിയമം. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ഇതുവരെ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ പുതിയ നിയമങ്ങൾ പ്രാബല്യത്തില്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും.
work
work
advertisement

ശമ്പളം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങളും തൊഴില്‍ സുരക്ഷയും, ആരോഗ്യ, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ മേഖലകളിൽ എല്ലാം മാറ്റം കൊണ്ടുവരുന്ന തൊഴിൽ നിയമങ്ങളാകും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുക.

പ്രവൃത്തി ദിവസങ്ങളും ജോലിസമയവും സംബന്ധിച്ചുള്ള മാറ്റമാണ് പുതിയ തൊഴില്‍ നിയമങ്ങളിൽ നിർദേശിക്കുന്ന കാര്യങ്ങളിൽ ഒന്ന്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കമ്പനികള്‍ക്ക് ആഴ്ചയിൽ അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തേക്ക് ജീവനക്കാരെ ജോലി ചെയ്യിപ്പിക്കാം. അതായത്, നാല് പ്രവൃത്തിദിവസങ്ങളും മൂന്ന് അവധി ദിനങ്ങളും ആയിരിക്കും ഉണ്ടാകുക. പക്ഷേ, ഈ രീതിയാണ് കമ്പനികൾ നടപ്പിലാക്കുന്നതെങ്കിൽ ഓരോ ദിവസവും ചെയ്യേണ്ട ജോലി സമയത്തിൽ മാറ്റം വരും. ആഴ്ചയിൽ നാല് പ്രവൃത്തി ദിവസങ്ങളാണ് ഉള്ളതെങ്കിൽ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറിന് പകരം 12 മണിക്കൂര്‍ ആണ് ജോലി ചെയ്യേണ്ടി വരിക.

advertisement

പുതിയ തൊഴിൽ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ജീവനക്കാരന്റെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സുകള്‍ പാടില്ല. ഈ മാറ്റം നടപ്പിൽ വരുമ്പോൾ ജീവനക്കാരന്റെ കൈയില്‍ കിട്ടുന്ന ശമ്പളം (take home salary) കുറയും. എന്നാല്‍ പ്രൊവിഡന്റ് ഫണ്ട് സംഭാവനകളും (pf contribution) ഗ്രാറ്റുവിറ്റിയും (gratuity) വര്‍ദ്ധിക്കും. തൊഴിലുടമയുടെ പിഎഫ് സംഭാവനകളും വര്‍ദ്ധിക്കും. സാധാരണയായി, തൊഴിലുടമകള്‍ ശമ്പളത്തിന്റെ നോണ്‍-അലവന്‍സ് ഭാഗം 50 ശതമാനത്തില്‍ താഴെയായാണ് നൽകാറ്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് കൈയില്‍ ലഭിക്കുന്ന ശമ്പളം ഉയര്‍ന്നതായിരിക്കും. പുതിയ മാറ്റങ്ങള്‍ നടപ്പിലാകുമ്പോൾ, തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച കരട് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതിനാല്‍, ഈ പുതിയ തൊഴിൽ നിയമങ്ങൾ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. 2021 ഫെബ്രുവരിയില്‍ ഈ കോഡുകളുടെ കരട് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു പ്രധാനപ്പെട്ട വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ ഇവ പെട്ടെന്ന് നടപ്പാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
Labour Laws | ആഴ്ചയിൽ നാല് പ്രവൃത്തിദിവസം; ശമ്പളത്തിലും മാറ്റം; പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories