TRENDING:

പി.എസ്.സി വരുന്നുണ്ട് കേട്ടോ! എന്തായാലും പഠിക്കാൻ തുടങ്ങിക്കോ; 179 കാറ്റഗറികളിലേക്ക് വിജ്ഞാപനമായി

Last Updated:

മികച്ച അവസരങ്ങളുടെ നീണ്ട നിരതന്നെയാണ്  പുതുവര്‍ഷത്തില്‍ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന അനേകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 179 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍,എല്‍പി- യുപി സ്കൂള്‍ അധ്യാപകര്‍, പൊലീസ് കോണ്‍സ്റ്റബിള്‍, തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, സെക്രട്ടേറിയറ്റ് പി.എസ്.സി.ഓഫിസ് അസിസ്റ്റന്‍റ്, പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തുടങ്ങിയവയാണ് അപേക്ഷ ക്ഷണിച്ച പ്രധാന തസ്തികകള്‍.‌‌
advertisement

Also Read - പ്ല​സ് ടു യോഗ്യതയുണ്ടോ ? നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് അവസരം

പിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വിജ്ഞാപനം ലഭിക്കും‍ കൂടുതല്‍ വിവരങ്ങള്‍ക്ക് .www.keralapsc.gov.in സന്ദര്‍ശിക്കുക. പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ് ,അതിനുശേഷമായിരിക്കും അതാത് തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്. ഈ മാസം 31വരെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി.

Also Read - വിജയിക്കാന്‍ കഠിനാധ്വാനം ആവശ്യം, കൂടുതൽ നേരം ജോലി ചെയ്യാന്‍ തയ്യാറാകണം: വോഫെയര്‍ കമ്പനി സിഇഒ നീരജ് ഷാ

advertisement

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റ്, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് എൽഡി ക്ലാർക്ക്, ലാബ് അസിസ്റ്റന്റ്, പ്ലസ് ടു യോഗ്യതയുള്ളവർക്ക് സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഫയർവുമൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ഡിഗ്രി യോഗ്യതയുള്ളവർക്ക് സബ് ഇൻസ്പെക്ടർ, എൽഎസ്ജിഡി സെക്രട്ടറി അടക്കം മികച്ച അവസരങ്ങളുടെ നീണ്ട നിരതന്നെയാണ്  പുതുവര്‍ഷത്തില്‍ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Career/
പി.എസ്.സി വരുന്നുണ്ട് കേട്ടോ! എന്തായാലും പഠിക്കാൻ തുടങ്ങിക്കോ; 179 കാറ്റഗറികളിലേക്ക് വിജ്ഞാപനമായി
Open in App
Home
Video
Impact Shorts
Web Stories