പ്ല​സ് ടു യോഗ്യതയുണ്ടോ ? നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് അവസരം

Last Updated:

പ​രി​ശീ​ല​ന​കാ​ലത്തു തന്നെ പ്ര​തി​മാ​സം 56,100 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും.

സൈന്യത്തിൽ ഉന്നത സാധ്യതകളുള്ള നാഷനൽ ഡിഫൻസ്, നേവൽ (NDA&NA) അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള 400 ഒഴിവുകളിലേയ്ക്ക് യു.പി.എസ്.സി പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ് .
പ്ല​സ് ടു യോഗ്യതയുളളവർക്കാണ് അവസരം. 100 രൂപയാണ് അപേക്ഷാ​ഫീ​സ്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സമർപ്പണത്തിന് ജ​നു​വ​രി 9 വരെയാണ് അവസരം.
യു.​പി.​എ​സ്.​സി ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​പ്രി​ൽ 21ന് ​ന​ട​ത്തു​ന്ന പരീക്ഷയ്ക്ക്  തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്
എ​ന്നി​വിടങ്ങളിൽ പ​രീ​ക്ഷാ ​കേ​ന്ദ്ര​ങ്ങ​ളുണ്ട്. പ​രീ​ക്ഷ​യി​ലും തു​ട​ർ​ന്നുള്ള  ഇ​ന്റ​ർ​വ്യൂ​വി​ലും യോഗ്യത നേ​ടു​ന്ന​വ​ർ​ക്ക് എ​ൻ.​ഡി.​എ​യു​ടെ ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലും (153ാമ​ത് കോ​ഴ്സിൽ) നേ​വ​ൽ അ​ക്കാ​ദ​മി​യിലും (115ാമ​ത് കോ​ഴ്സിൽ) പ്ര​വേ​ശ​നം ലഭി​ക്കുന്നതാണ്.
ആനുകൂല്യങ്ങൾ
തെരഞ്ഞടുക്കപ്പെടുന്നവർക്കുള്ള പ​രി​ശീ​ല​നം 2025 ജ​നു​വ​രിയിൽ തുടങ്ങും. പ​രി​ശീ​ല​ന​കാ​ലത്തു തന്നെ പ്ര​തി​മാ​സം 56,100 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ല​ഫ്റ്റ​ന​ന്റ് പ​ദ​വി​യി​ൽ 56,100-1,77,500 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.
advertisement
അടിസ്ഥാനയോ​ഗ്യ​ത
അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും മാത്രമേ അ​പേ​ക്ഷി​ക്കാനാകൂ. അപേക്ഷകർ,2005 ജൂ​ലൈ ര​ണ്ടി​ന് മു​മ്പോ 2008 ജൂ​ലൈ ഒ​ന്നി​ന് ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്.എ​ൻ.​ഡി.​എ യുടെ ആ​ർ​മി വി​ങ്ങി​ലേ​ക്ക് ഏതെങ്കിലും സ്ട്രീമിലുള്ള പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രു​ന്നാ​ൽ മ​തി. എന്നാൽ എ​ൻ.​ഡി.​എ യുടെ എ​യ​ർ​ഫോ​ഴ്സ്, നേ​വ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്കും ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ് ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യിക്കേണ്ടതുണ്ട്.​ അവസാന വർഷ പരീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് നിർദ്ദിഷ്ട മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം.
advertisement
വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ
I.എൻ.ഡി.എ.
എ​ൻ.​ഡി.​എ യുടെ വിവിധ വിഭാഗങ്ങളിൽ താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്. നിശ്ചിത ഒഴിവുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
1.ആ​ർ​മി 208 (വ​നി​ത​ക​ൾ 10)
2.നേ​വി 42 (വ​നി​ത​ക​ൾ 12)
3.എ​യ​ർ​ഫോ​ഴ്സ്-​ഫ്ലൈ​യി​ങ് 92 (വ​നി​ത​ക​ൾ 2)
4.ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് (ടെ​ക്നി​ക്ക​ൽ) 18 (വ​നി​ത​ക​ൾ 2)
5.ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് (നോ​ൺ ടെ​ക്നി​ക്ക​ൽ) 10 (വ​നി​ത​ക​ൾ 2)
II.നേ​വ​ൽ അ​ക്കാ​ദ​മി
നേവൽ അക്കാദമിയിലെ കേഡ​റ്റ് എൻ​ട്രി സ്കീമിലുള്ള 30 ഒഴിവുകളിൽ, 9 എണ്ണം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
advertisement
വി​ജ്ഞാ​പ​നത്തിന് -  http://upsc.gov.in ,  അപേക്ഷാ സമർപ്പണത്തിന് -
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
പ്ല​സ് ടു യോഗ്യതയുണ്ടോ ? നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ പരിശീലനത്തിന് അവസരം
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement