TRENDING:

ഐഐടിയല്ല, ഐഐഎം അല്ല; റായ്പൂരിൽ എഞ്ചിനീയറിങ്ങ് പഠിച്ച വിദ്യാർത്ഥിക്ക് 85 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിൽ ജോലി

Last Updated:

റാഷി ബഗ്ഗ എന്ന വിദ്യാർത്ഥിനിയാണ് ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റായ്പൂരിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്നും (International Institute of Information Technology Naya Raipur (IIIT-NR), എഞ്ചിനീയറിങ്ങ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി നേടിയത് 85 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ലഭിക്കുന്ന ജോലി. 2023-ൽ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിക്കു ലഭിച്ച റെക്കോര്‍ഡ് പാക്കേജ് ആണിത്. റാഷി ബഗ്ഗ എന്ന വിദ്യാർത്ഥിനിയാണ് ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്.
Rashi Bagga
Rashi Bagga
advertisement

മറ്റൊരു കമ്പനിയിൽ നിന്ന് നേരത്തെ ഓഫർ ലഭിച്ചിരുന്നെങ്കിലും ആ ഓഫര്‍ നിരസിക്കുകയും അതിനേക്കാള്‍ മികച്ച ശമ്പളം തനിക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍ കമ്പനികളുടെ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തതാണ് റാഷിക്ക് ഈ റെക്കോര്‍ഡ് പാക്കേജ് ലഭിക്കാനിടയായത്. തൊഴില്‍ വിപണിയിലെ സാധ്യതകള്‍ ശരിയായി മനസിലാക്കിയ റാഷി അഭിമുഖങ്ങള്‍ക്കായി മികച്ച രീതിയിൽ തയ്യാറെടുത്തിരുന്നു.

Also read-ബിരുദ – ബിരുദാനന്തരബിരുദ – ഇന്റഗ്രേറ്റഡ് വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

ബെംഗളൂരുവിലെ ഇൻ‌ട്യൂട്ടിൽ (Intuit) എസ്‌ഡി‌ഇ ഇന്റേൺ ആയും ആമസോണിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഇന്റേൺ ആയും റാഷി പ്രവർത്തിച്ചിട്ടുണ്ട്. 2023 ജൂലൈ മുതൽ ഒരു പ്രൊഡക്‌റ്റ് സെക്യൂരിറ്റി എഞ്ചിനീയരായി അറ്റ്‌ലാസിയനിൽ (Atlassian) ജോലി ചെയ്തുവരികയായിരുന്നു.

advertisement

ഐഐഐടി എന്‍ആറിലെ സഹ വിദ്യാര്‍ത്ഥിയായ ചിങ്കി കര്‍ദ, കഴിഞ്ഞ വര്‍ഷം ഇതേ കമ്പനിയില്‍ നിന്ന് പ്രതിവര്‍ഷം 57 ലക്ഷം രൂപയുടെ പാക്കേജ് നേടിയിരുന്നു. ഇവിടുത്തെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയായ യോഗേഷ് കുമാര്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് തസ്തികയിലേക്ക് പ്രതിവര്‍ഷം 56 ലക്ഷം രൂപയുടെ പാക്കേജും സ്വന്തമാക്കി.

2020ല്‍ മറ്റൊരു വിദ്യാര്‍ത്ഥി രവി കുശാശ്വയ്ക്ക് ഒരു ബഹുരാഷ്ട്ര കമ്പനി പ്രതിവര്‍ഷം ഒരു കോടി രൂപയുടെ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കോവിഡ് 19 മഹാമാരിയെത്തുടർന്ന് രവിക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
ഐഐടിയല്ല, ഐഐഎം അല്ല; റായ്പൂരിൽ എഞ്ചിനീയറിങ്ങ് പഠിച്ച വിദ്യാർത്ഥിക്ക് 85 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിൽ ജോലി
Open in App
Home
Video
Impact Shorts
Web Stories