ബിരുദ - ബിരുദാനന്തരബിരുദ - ഇന്റഗ്രേറ്റഡ് വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
- Published by:Vishnupriya S
- news18-malayalam
Last Updated:
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 31 ഡിസംബർ 2023
രാജ്യത്തെമ്പാടുമുള്ള കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ബിരുദതലത്തിലും ബിരുദാനന്തര ബിരുദതലത്തിലും ഇന്റഗ്രേറ്റഡ് തലത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച ഈ പദ്ധതി, കേന്ദ്ര ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഡിസംബർ 31വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനവസരം.
സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീം പ്രകാരം, ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്കായി മൊത്തം 82,000 സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അനുപാതത്തിലാണ് സ്കോളർഷിപ്പുകൾ നൽകിവരുന്നത്. ബിരുദ ബിരുദാനന്തര ബിരുദ – ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്കു പഠിക്കുന്നവർക്കു മാത്രമായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് പരിമിതപെടുത്തിയിട്ടുണ്ട്. ബിടെക് ഉൾപ്പെടെയുള്ള സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദതലം വരെയാണ് സ്കോളർഷിപ്പിനർഹത.
1. ബിരുദതലം: ബിരുദത്തിന്റെ മൂന്ന് വർഷങ്ങളിൽ വാർഷിക സ്‌കോളർഷിപ്പായി 10,000/- രൂപ നൽകുന്നതാണ്.
2. ബിരുദാനന്തര ബിരുദതലം: ബിരുദാനന്തര ബിരുദ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 20,000 രൂപയാണ് സ്‌കോളർഷിപ്പായി നൽകുന്നത്.
advertisement
3. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ വാർഷിക സ്‌കോളർഷിപ്പായി 10,000/- രൂപയും അവസാന രണ്ടുവർഷക്കാലയളവിൽ 20,000/- രൂപയും പ്രതിവർഷം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: https://scholarships.gov.in/public/schemeGuidelines/FAQ_DOHE_CSSS.pdf
അപേക്ഷാ സമർപ്പണത്തിന്: https://scholarships.gov.in
ഡോ. ഡെയ്സൻ പാണേങ്ങാടൻ: daisonpanengadan@gmail.com
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 12, 2023 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ബിരുദ - ബിരുദാനന്തരബിരുദ - ഇന്റഗ്രേറ്റഡ് വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്