TRENDING:

സർക്കാർ സ്കൂളുകളിൽ 3 വർഷത്തിനിടെ വർധിച്ചത് 5 ലക്ഷം കുട്ടികൾ; എൽ.പി അധ്യാപക നിയമനത്തിലും റെക്കോഡ്

Last Updated:

കുട്ടികൾ കൂടിയതും മുൻവർഷങ്ങളിൽ തസ്തികകൾ ഒഴിഞ്ഞുകിടന്നതുമാണ് എൽ.പി.അധ്യാപകനിയമനം വർധിക്കാൻ കാരണമായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സർക്കാർ പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടിയതോടെ എൽ.പി വിഭാഗത്തിലെ അധ്യാപകനിയമനവും  റെക്കോഡിലേക്ക്. നിലവിലെ റാങ്ക് പട്ടികയിൽ നിന്നും ഒഴിവുകൾ നികത്താൻ ആവശ്യമായ ഉദ്യോഗാർത്ഥികൽ ഇല്ലാത്ത സ്ഥിതിയാണ്. ഇതോടെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി പി.എസ്.സി ആരംഭിച്ചു. ഒരു വർഷംകൂടി കാലാവധിയുള്ള റാങ്ക്പട്ടികയിൽനിന്ന് 14 ജില്ലകളിലായി 5653 പേർക്കാണ് പി.എസ്.സി നിയമനശുപാർശ നൽകിയത്.  സ്കൂൾ തുറക്കാത്തതിനാൽ ഇവരിൽ ചിലർക്ക് നിയമന ഉത്തരവ് നൽകിയിട്ടില്ല.
advertisement

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ റാങ്ക്പട്ടികകളാണ് മതിയായ എണ്ണം ഉദ്യോഗാർഥികളില്ലാതെ നിലവിലുള്ള റാങ്ക് പട്ടിക റദ്ദാകുന്നത്. ഇതൊഴിവാക്കാൻ റാങ്ക്പട്ടികയിലെ അവസാനത്തെ ഉദ്യോഗാർഥിക്ക് നിയമനശുപാർശ നൽകാതിരിക്കയാണ്. ഈ ജില്ലകളിലെ റാങ്ക്പട്ടികയിൽ ഉദ്യോഗാർഥികളെ കൂടുതലായി ഉൾപ്പെടുത്തി വിപുലീകരിക്കുന്നത് പരിഗണിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി. അതിനു തയാറായിട്ടില്ല.

Also Read മുന്നോക്കക്കാർക്കുള്ള 10% സംവരണം എങ്ങനെ അവകാശപ്പെടാം? പി.എസ്.സി നിർദേശം ഇങ്ങനെ

പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിൽ കട്ട് ഓഫ് മാർക്ക് താഴ്ത്തി പിന്നീട് ഉദ്യോഗാർഥികളെ കൂട്ടിച്ചേർക്കുന്നതിന് വ്യവസ്ഥയില്ലെന്നാണ് പി.എസ്.സിയുടെ വാദം. പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ ഒ.എം.ആർ. പരീക്ഷ നടത്തിയിട്ടുണ്ട്. ടി.ടി.സിയാണ് എൽ.പി വിഭാഗം അധ്യാപക നിയമനത്തിനുള്ള യോഗ്യത.

advertisement

മലപ്പുറത്താണ് ഏറ്റവും കൂടുതൽ നിയമനശുപാർശയുണ്ടായത്. കഴിഞ്ഞവർഷം ഡിസംബർ രണ്ടുവരെയായി 1179 പേർക്കാണ് നിയമനശുപാർശ അയച്ചത്. മുഖ്യപട്ടികയിലെ മുഴുവൻ പേർക്കും നിയമനശുപാർശ നൽകിയാൽ റാങ്ക്പട്ടിക റദ്ദാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ മൂന്ന് അധ്യയനവർഷങ്ങളിലായി സർക്കാർ-എയ്ഡഡ് സ്കൂളിൽ അഞ്ചുലക്ഷം കുട്ടികളാണ് വർധിച്ചത്. ഇവരിൽ 2.10 ലക്ഷം പേർ സർക്കാർ സ്കൂളുകളിൽ പ്രവേശനംനേടിയവരാണ്. ഇങ്ങനെ കുട്ടികൾ കൂടിയതും മുൻവർഷങ്ങളിൽ തസ്തികകൾ ഒഴിഞ്ഞുകിടന്നതുമാണ് എൽ.പി.അധ്യാപകനിയമനം വർധിക്കാൻ കാരണമായത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
സർക്കാർ സ്കൂളുകളിൽ 3 വർഷത്തിനിടെ വർധിച്ചത് 5 ലക്ഷം കുട്ടികൾ; എൽ.പി അധ്യാപക നിയമനത്തിലും റെക്കോഡ്
Open in App
Home
Video
Impact Shorts
Web Stories