മുന്നോക്കക്കാർക്കുള്ള 10% സംവരണം എങ്ങനെ അവകാശപ്പെടാം? പി.എസ്.സി നിർദേശം ഇങ്ങനെ

Last Updated:

മുന്നോക്കാർക്കുള്ള 10 ശതമാനം സംവരണ പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുക

തിരുവനന്തപുരം: മുന്നോക്കക്കാർക്കുള്ള 10 ശതമാനം സംവരണത്തെക്കുറിച്ച് വാദപ്രതിവാദങ്ങൾ തുടരുമ്പോഴും അത് നടപ്പാക്കാനുള്ള നടപടിക്രമങ്ങളുമായി പി.എസ്.സി രംഗത്തെത്തി. ഒരു തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ പ്രൊഫൈലിൽ തന്നെ അർഹരായവർക്ക് ഈ സംവരണം അവകാശപ്പെടാമെന്ന് പി.എസ്.സി പറയുന്നു. അത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് പി.എസ്.സി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങൾക്കുള്ള 10 ശതമാനം സംവരണം ഒക്ടോബർ 23ന് നിലവിലുള്ളതും അതിനുശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരമുള്ള തസ്തികകൾക്കാണ് ബാധകമാക്കിയിട്ടുള്ളതെന്ന് പി.എസ്.സി പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. നവംബർ രണ്ടിന് കൂടിയ കമ്മീഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മുന്നോക്കാർക്കുള്ള 10 ശതമാനം സംവരണ പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കുക
1. പ്രൊഫൈൽ ലോഗിൻ ചെയ്യുക
2. ഹോം സ്ക്രീനിൽ കാണുന്ന EWS- എക്കണോമിക്കലി വീക്കർ സെക്ഷൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
advertisement
3. Do you belong to Economically Weaker Section? എന്ന ചോദ്യത്തിന് YES തെരഞ്ഞെടുക്കുക.
4. അതിനു താഴെയുള്ള ഡിക്ലറേഷൻ ടിക് ചെയ്തു SAVE ബട്ടൺ അമർത്തി പൂർത്തിയാക്കുക.
5. 23.10.2020ൽ നിലവിലുള്ളതും അതിനുശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ പ്രകാരമുള്ള തസ്തികകൾക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത അപേക്ഷകൾ ഉദ്യോഗാർഥികൾ തന്നെ പരിശോധിച്ചു EWS claim ഉറപ്പ് വരുത്തേണ്ടതാണ്.
6. കമ്മീഷൻ ആവശ്യപ്പെടുന്ന മുറയ്ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.
advertisement
7. അപേക്ഷ സമർപ്പിക്കുന്നതിനു അവസാന തീയതി 14-11-2020 വരെ ദീർഘിപ്പിച്ചിട്ടുള്ള തസ്തികകളിലും EWS claimന് അർഹരായ ഉദ്യോഗാർഥികൾ നിശ്ചിത തീയതിക്കുള്ളിൽ മേൽപ്രകാരം അവകാശവാദം രേഖപ്പെടുത്തേണ്ടതാണ്.
സംവരണം സംബന്ധിച്ച വിശദാംശങ്ങൾക്ക് 23.10.2020 തീയതിയിലെ G.O(P) No 14/20201/P&ARD നമ്പർ ഗവ. ഉത്തരവ് പരിശോധിക്കുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുന്നോക്കക്കാർക്കുള്ള 10% സംവരണം എങ്ങനെ അവകാശപ്പെടാം? പി.എസ്.സി നിർദേശം ഇങ്ങനെ
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement