തമിഴ്നാട്ടിലെ ചെന്നൈയിലും റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, വെല്ലൂര്‍ എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ജൂണ്‍ 20 ന് അവധി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 19- ന് രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അവധി നല്‍കിയത്. കാഞ്ചീപുരം, ചെങ്കല്‍പട്ട്, കടലൂര്‍, പേരാമ്പ്ര, തിരുച്ചി എന്നിവയുള്‍പ്പെടെ തമിഴ്നാട്ടിലെ 13 ജില്ലകളില്‍ ജൂണ്‍ 20 വരെ ശക്തമായ മഴ പെയ്യുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചത്. അവധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക്, അതാത് സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേഷനുമായും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
advertisement
Also Read-19-ാം വയസില്‍ പിഎച്ച്ഡി; മലയാളിയ്ക്ക് അഭിമാനിക്കാൻ തനിഷ്‌ക് എബ്രഹാം
ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ പൊതുവിദ്യാലയങ്ങളുടെ വേനല്‍ അവധി ജൂണ്‍ 26 വരെ നീട്ടി, അടുത്തിടെയുണ്ടായ ഉഷ്ണ തരംഗത്തെ തുടര്‍ന്നാണ് തീരുമാനം. ആദ്യം ജൂണ്‍ 15 സ്‌കൂളുകള്‍ തുറക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പൊതു വിദ്യാലയങ്ങള്‍ ജൂണ്‍ 26 വരെ അടച്ചിടുമെന്നും ജൂണ്‍ 27ന് തുറക്കുമെന്നും ഉത്തര്‍പ്രദേശ് ബേസിക് എജ്യുക്കേഷന്‍ കൗണ്‍സില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അറിയിപ്പ് എല്ലാ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥരെയും ഇമെയില്‍ വഴി അറിയിച്ചു.
മധ്യപ്രദേശ്
നിലവിലെ ചൂട് കൂടിയ അന്തരീക്ഷത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളുടെ വേനലവധി നീട്ടി. 1 മുതല്‍ 5 വരെയുള്ള പ്രൈമറി സ്‌കൂളുകള്‍ ജൂലൈ 1 ന് പുനരാരംഭിക്കുമെന്നും 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂണ്‍ 20 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പാര്‍മര്‍ പറഞ്ഞു. ജൂണ്‍ 20 മുതല്‍ ജൂണ്‍ 30 വരെ 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ രാവിലെയുള്ള ഷിഫ്റ്റില്‍ മാത്രമേ നല്‍കുകയുള്ളുവെന്നും പര്‍മര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ എല്ലാ പൊതു, സ്വകാര്യ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളും ജൂലൈ ഒന്നിന് സാധാരണ ഷെഡ്യൂളില്‍ പുനരാരംഭിക്കും.
ഛത്തീസ്ഗഡ്
ഉഷ്ണ തരംഗത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള വേനല്‍ അവധി ജൂണ്‍ 26 വരെ നീട്ടിയതായി ഛത്തീസ്ഗഡ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 16ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കേണ്ടതായിരുന്നു. എന്നാല്‍ ഉഷ്ണതരംഗത്തിന്റെയും താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തെ തുടര്‍ന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവധി നീട്ടി നല്‍കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
അതേസമയം, കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നീട്ടിയ അവധി അവസാനിച്ചതിനെ തുടര്‍ന്ന് ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജൂണ്‍ 18 ന് സ്‌കൂളുകള്‍ തുറന്നു. ഒഡീഷ വേനല്‍ക്കാല അവധി രണ്ട് ദിവസം കൂടി നീട്ടി നല്‍കിയിരുന്നു.