19-ാം വയസില്‍ പിഎച്ച്ഡി; മലയാളിയ്ക്ക് അഭിമാനിക്കാൻ തനിഷ്‌ക് എബ്രഹാം

Last Updated:

പത്താം വയസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തനിഷ്ക് 14-ാം വയസിൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചു

Tanishq Mathew Abraham
Tanishq Mathew Abraham
പത്തൊമ്പതാം വയസില്‍ പിഎച്ച്ഡി എന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കി മലയാളി വിദ്യാര്‍ഥി തനിഷ്‌ക് എബ്രഹാം. പിഎച്ച്ഡി നേടാനുള്ള ശരാശരി പ്രായം 31 വയസ് ആണെന്നിരിക്കെയാണ് ജോ.തനിഷ്ക് മാത്യു എബ്രഹാം യൂണിവേഴ്‌സിറ്റി ഓഫ് കലിഫോർണിയ ഡേവിസിൽ നിന്ന് 19 വയസ്സുള്ളപ്പോൾ ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി ചരിത്രനേട്ടം കൈവരിച്ചത്.
ഏറ്റവും ചെറിയ പ്രായത്തില്‍ പിഎച്ച്ഡി സ്വന്തമാക്കിയ  മലയാളി എന്നതിനൊപ്പം ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്‌ഡി നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. ജൂൺ 15നായിരുന്നു ബിരുദദാന ചടങ്ങ് .
advertisement
കുട്ടിക്കാലത്തെ അത്ഭുതകരമായ അക്കാദമിക് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നതിനൊപ്പം മെഡിക്കൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്  (AI)രംഗത്ത് കാര്യമായ സംഭാവനകളും തനിഷ്‌ക് നല്‍കിയിട്ടുണ്ട്. കലിഫോർണിയയിലെ സാക്രമെന്റോയിൽ ജനിച്ച് വളർന്ന തനിഷ്‌ക്ക് 2 വയസ്സുള്ളപ്പോൾ തന്നെ പഠനത്തില്‍ അസാധാരണമായ താല്‍പര്യം പ്രകടമാക്കിയിരുന്നു. തനിഷ്കിന്‍റെ പിതാവും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ബിജു എബ്രഹാമും  വെറ്ററിനറി ഡോക്ടറായ അമ്മ താജി എബ്രഹാമും  മകന്‍റെ അസാധാരണമായ കഴിവുകൾ  തിരിച്ചറിയുകയും ആവശ്യമായ  പിന്തുണ നൽകുകയും ചെയ്തു.
10-ാം വയസ്സിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിജ്ഞാനത്തിലും നവീകരണത്തിലും ഉള്ള അഭിനിവേശം തനിഷ്കിനെ, ഡേവിസിലെ കലിഫോർണിയ സർവകലാശാലയിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പഠനത്തിലെത്തിച്ചു. തുടര്‍ന്ന് 14-ാം വയസിൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചു. ഡയഗ്നോസ്റ്റിക് പാത്തോളജിക്കായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡോ. റിച്ചാർഡ് ലെവൻസന്റെ ശിക്ഷണത്തിലായിരുന്നു പിഎച്ച്ഡി  ഗവേഷണം.
advertisement
“ഡീപ്പ് ലേണിംഗ് വിത്ത് സ്ലൈഡ്-ഫ്രീ മൈക്രോസ്കോപ്പി ഇമേജുകളുടെ വെർച്വൽ സ്റ്റെയിനിംഗ്” എന്ന  ഡോക്ടറൽ പ്രബന്ധത്തിലൂടെ, മെഡിക്കൽ പ്രൊഫഷണലുകൾ വിവിധ രോഗങ്ങൾ കണ്ടെത്തുന്ന രീതിയിൽ വിപ്ലവകരമായ മാറ്റത്തിന്   എഐയുടെ സാധ്യതകൾ  അന്വേഷിക്കുന്നു. മെഡിക്കൽ ഇമേജുകൾ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിപുലമായ അൽഗോരിതങ്ങളുടെയും ആഴത്തിലുള്ള പഠന സാങ്കേതികതകളുടെയും പ്രയോഗത്തിലേക്ക് തനിഷ്കിന്റെ ഗവേഷണം മുന്നേറി.  കൂടുതൽ കൃത്യവും സമയബന്ധിതവുമായ രോഗനിർണയം നടത്താൻ ഇത് ഡോക്ടർമാരെ പ്രാപ്തരാക്കുന്നു.
advertisement
തന്റെ പിഎച്ച്ഡി സമയത്ത് മെഡിക്കല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യത തിരിച്ചറിഞ്ഞ്, തനിഷ്‌ക്, മെഡിക്കല്‍ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഗവേഷണ കേന്ദ്രമായ മെഡിക്കല്‍ AI റിസര്‍ച്ച് സെന്റര്‍ (MedARC) സ്ഥാപിച്ചു. സിഇഒ എന്ന നിലയില്‍, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സഹകാരിരൃകളുടെയും ദേശീയ അംഗങ്ങളുടെയും ഒരു ടീമിനെ അദ്ദേഹം നയിക്കുന്നു. മെഡിസിനായി ജനറേറ്റീവ് AI വികസിപ്പിക്കുകയും ക്ലിനിക്കല്‍ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഇന്റര്‍ ഡിസിപ്ലിന്റി ടീമുകളെ നിര്‍മിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
advertisement
തനിഷ്‌കിന്റെ നേതൃത്വത്തില്‍, മെഡിക്കല്‍ എഐ രംഗത്ത് MedARC ഇതിനകം തന്നെ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. മസ്തിഷ്‌ക പ്രവര്‍ത്തനത്തില്‍ നിന്ന് ചിത്രങ്ങള്‍ വീണ്ടെടുക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന അത്യാധുനിക എഫ്എംആര്‍ഐടുഇമേജ് സമീപനമായ മൈന്‍ഡ് ഐയെക്കുറിച്ച് ഗവേഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച അതിന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു.
“നാലു വർഷവും 8 മാസവും കഴിഞ്ഞു അങ്ങിനെ ഞാൻ ഡോക്ടർ തനിഷ്‌ക്ക് മാത്യു ഏബ്രഹാം ആയി. എന്റെ പ്രായം 19. എന്റെ പിഎച്ച്ഡി ലഭിക്കാന്‍ പോകുന്നു എന്നറിയിക്കാൻ വലിയ ആവേശമുണ്ട്.” ലോകം എഐ വിപ്ലവത്തിലാണെന്നും അതിന്റെ ഭാഗമായി തുടരാൻ  ആഗ്രഹിക്കുന്നുവെന്നും  തനിഷ്‌ക്  പറയുന്നു.  തനിഷ്കിന്‍റെ പിതാവ് ബിജു  എബ്രഹാമിന്റെ  അച്ഛന്‍ വി പി ഏബ്രഹാം അയിരൂർ വടക്കേടത്തു കുടുംബാംഗമാണ്. അമ്മ വടശേരിക്കര ചെറുകാട്ടു കുടുംബാംഗവും. 1978ൽ യുഎസിൽ എത്തിയ ബിജു ന്യുയോർക്കിലാണ്  വളർന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Career/
19-ാം വയസില്‍ പിഎച്ച്ഡി; മലയാളിയ്ക്ക് അഭിമാനിക്കാൻ തനിഷ്‌ക് എബ്രഹാം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement