TRENDING:

കാനഡ മോഹം മാറ്റിവെയ്ക്കാം; വിദ്യാർത്ഥികൾക്ക് യുകെയിലേക്കും യുഎസിലേക്കും പോകാമെന്ന് കൺസൾട്ടൻസി സ്ഥാപനങ്ങൾ

Last Updated:

കാനഡയിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തത്കാലം ആ മോഹം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് കൾസൾട്ടൻസി സ്ഥാപനങ്ങൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷിബന്ധം വഷളായി വരുന്ന സാഹചര്യത്തിൽ, കാനഡയിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തത്കാലം ആ മോഹം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് കൾസൾട്ടൻസി സ്ഥാപനങ്ങൾ. കാനഡക്കു പകരം യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠിക്കാൻ പോകുന്നതായിരിക്കും നല്ലതെന്നും ഇവർ നിർദേശിക്കുന്നു. കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചതിനോട് കാഡഡ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
advertisement

ഇന്ത്യയിലെ വിദ്യാർത്ഥികൾ കൂടുതലായും ആശ്രയിക്കുന്ന വിദേശരാജ്യമാണ് കാനഡ. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ വലിയ ഇടിവ് വന്നിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഇതിനിടെ, കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യൻ സർക്കാർ അനിശ്ചിതകാലത്തേക്ക് നിർത്തിവെയ്ക്കുകയും ചെയ്തു. കാനഡയിൽ പഠിക്കാൻ പദ്ധതിയിടുന്ന, അല്ലെങ്കിൽ ഇതിനകം തന്നെ എൻറോൾ ചെയ്ത വിദ്യാർത്ഥികളെല്ലാം ഇപ്പോൾ ആശങ്കയിലാണ്.

Also read-‘നിജ്ജാർ വെറുമൊരു പ്ലംബർ മാത്രം ആയിരുന്നില്ല’; ഇന്ത്യ-കാനഡ വിഷയത്തിൽ ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയ്‌ക്കെതിരേ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

advertisement

വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പരിഭ്രാന്തി നിറഞ്ഞ ദിവസങ്ങളാണ് കടന്നു പോകുന്നതെന്നും തങ്ങളുടെ സ്ഥാപനത്തിലേക്ക് നിരവധി കോളുകൾ എത്തിയിരുന്നു എന്നും കൾസൾട്ടൻസി സ്ഥാപനമായ ലിവറേജ് എഡ്യൂവിന്റെ (Leverage Edu) സ്ഥാപകനും സിഇഒയുമായ അക്ഷയ് ചതുർവേദി മണികൺട്രോളിനോട് പറഞ്ഞു. കാനഡയിൽ സ്ഥിരതാമസമാക്കിയവരോ വിസ നേടിയവരോ ഉടൻ തന്നെ കാനഡയിലേക്ക് പോകാനിരിക്കുന്നവരോ ആയ വിദ്യാർത്ഥികളിൽ നിന്നും ധാരാളം ഫോൺ കോളുകളെത്തിയെന്നും ഈ പ്രശ്നം ഇനിയും രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ കമ്മ്യൂണിറ്റികളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കനേഡിയൻ ഗവൺമെന്റ് ഉറപ്പുനൽകിയതിനെത്തുടർന്ന് ഇത്തരം ചോദ്യങ്ങൾ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെന്നും അക്ഷയ് ചതുർവേദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനാൽ, ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനാ​ഗ്രഹിക്കുന്നവർ ഇപ്പോൾ കാനഡക്കു പകരം മറ്റു രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

advertisement

”കനേഡിയൻ വിസയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ അതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഫാൾ ഇൻടേക്ക് (fall intake) ഏതാണ്ട് പൂർത്തിയായതിനാൽ വിസ ലഭിച്ചവർക്ക് പോകാം. എങ്കിലും, ജനുവരിയിൽ വരാനിരിക്കുന്ന ഇൻടേക്കിൽ അനിശ്ചിതത്വങ്ങൾ ഉണ്ടായേക്കാം. സ്ഥിതിഗതികൾ എങ്ങനെ മുൻപോട്ടു പോകുന്നുവെന്നും വിസ പ്രോസസിംഗ് കാര്യക്ഷമമായി തുടരുന്നുണ്ടോ എന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്”, കൺസൾട്ടൻസി സ്ഥാപനമായ അപ്ഗ്രേഡ് എബ്രോഡിന്റെ പ്രസിഡന്റ് അങ്കുർ ധവാൻ പറഞ്ഞു. പുതിയ അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ”കാനഡയിൽ പോകാനുള്ള താത്പര്യം പ്രകടിപ്പിച്ച് ധാരാളം അന്വേഷണങ്ങൾ ഞങ്ങൾക്ക് ലഭിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന്, നാല് ദിവസമായി കാനഡയുമായി ബന്ധപ്പെട്ട അന്വേഷണം കുറഞ്ഞു. കാനഡയിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്ന ആളുകൾ ഇപ്പോൾ മറ്റ് ലക്ഷ്യസ്ഥാനങ്ങൾ തേടുകയാണ്”, ധവാൻ കൂട്ടിച്ചേർത്തു.

advertisement

കാനഡയിലെ വിദ്യാഭ്യാസ വ്യവസായത്തിൽ നിർണായകമായ സംഭാവന നൽകുന്ന രാജ്യമാണ് ഇന്ത്യ. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കുടെ ജനപ്രിയ രാജ്യങ്ങളിൽ ഒന്നാണിത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 2,26,450 ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Career/
കാനഡ മോഹം മാറ്റിവെയ്ക്കാം; വിദ്യാർത്ഥികൾക്ക് യുകെയിലേക്കും യുഎസിലേക്കും പോകാമെന്ന് കൺസൾട്ടൻസി സ്ഥാപനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories