TRENDING:

ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയത് നാല് കോടി പേർ; 2020-21 ൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം

Last Updated:

ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (AISHE) റിപ്പോര്‍ട്ട് 2020-21 ലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. 2020-21 കാലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരുടെ എണ്ണം 4.14 കോടിയായെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് നാല് കോടിയിലധികം പേര്‍ ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്നത്. ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (AISHE) റിപ്പോര്‍ട്ട് 2020-21 ലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
advertisement

2019-20 വര്‍ഷത്തെക്കാള്‍ 7.5 ശതമാനം വര്‍ധനയാണ് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായത്. പ്രവേശനം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. 2019-20 കാലത്ത് പ്രവേശനം നേടിയത് വെറും 1.88 കോടി പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ അത് 2.01 കോടിയായി വര്‍ധിച്ചിട്ടുണ്ട്.

Also read- അസൈൻമെന്റും പരീക്ഷയും എഴുതാൻ ചാറ്റ്ബോട്ട്; ChatGPTയ്ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരു സര്‍വ്വകലാശാല

2011 മുതലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടിന്റെ പരിധിയില്‍പ്പെടുന്നു. ഓരോ സ്ഥാപനങ്ങളുടെയും വിദ്യാര്‍ത്ഥി പ്രവേശനം, അധ്യാപക അനുപാതം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിനായി ശേഖരിച്ചിട്ടുണ്ട്.

advertisement

ഇതാദ്യമായിട്ടാണ് AISHE ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ചത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചെടുത്ത വെബ് ഡാറ്റ ക്യാപ്ചര്‍ ഫോര്‍മാറ്റ് (DCF) വഴിയാണ് ഇത്തവണ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിച്ചത്.

Also read- ChatGPT | ഹോംവർക്കുകൾ വരെ ചെയ്യുന്ന ചാറ്റ്‌ബോട്ട്; അധ്യാപകർ ചാറ്റ് ജിപിടിയെ എതിർക്കുന്നത് എന്തുകൊണ്ട്?

”2020-21 വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്നവരുടെ എണ്ണം 4.14 കോടിയായി. 2019-20 വര്‍ഷത്തില്‍ ഇത് വെറും 3.35 കോടിയായിരുന്നു. 2014-15നെ അപേക്ഷിച്ച് ഏകദേശം 72 ലക്ഷം പേരുടെ വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. 2019-20ല്‍ 1.88 കോടിയായിരുന്നു പ്രവേശനം നേടുന്ന സ്ത്രീകളുടെ എണ്ണം. അതിപ്പോള്‍ 2.01 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 2014-15 വരെ ഏകദേശം 44 ലക്ഷം പേരുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്,” വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

advertisement

ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 28 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. എസ്.സി വിഭാഗത്തില്‍ നിന്ന് പ്രവേശനം നേടിയ പെണ്‍കുട്ടികളുടെ എണ്ണം ഏകദേശം 38 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 47 ശതമാനം പേരാണ് ഉന്നതവിദ്യാഭ്യാസത്തിനായി പ്രവേശനം നേടിയത്. ഈ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളുടെ എണ്ണം ഏകദേശം 63.4 ശതമാനമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയത് നാല് കോടി പേർ; 2020-21 ൽ ഇന്ത്യക്ക് റെക്കോർഡ് നേട്ടം
Open in App
Home
Video
Impact Shorts
Web Stories