ഇവിടെ നിങ്ങള്‍ക്ക് കുറച്ച് മണിക്കൂര്‍ ജോലി ചെയ്യാല്‍ മതി, ബാക്കി സമയം വിശ്രമിക്കാം. ഫെയര്‍ ഐല്‍ എന്ന ദ്വീപിലായിരിക്കും ജോലി ലഭിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ ഷെറ്റ്‌ലാന്‍ഡ് മെയിന്‍ലാന്‍ഡില്‍ നിന്ന് 24 മൈല്‍ അകലെയാണ് ഇത്. കൃഷിയും മത്സ്യബന്ധനവും നടത്തി ഉപജീവനം നടത്തുന്ന 60 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 6000 വര്‍ഷമായി ഈ ദ്വീപില്‍ ജനവാസമുണ്ടായിരുന്നതായിട്ടാണ് കരുതപ്പെടുന്നത്. 14-ാം നൂറ്റാണ്ടില്‍ നോര്‍വേയുടെ ഭാഗമായിരുന്നു ഈ ദ്വീപ്, എന്നാല്‍ ഇപ്പോള്‍ ഇത് സ്‌കോട്ട്‌ലന്‍ഡിന്റെ ഭാഗമാണ്.
advertisement
Also read: അഞ്ച് വർഷം കൊച്ചുമകനെ വളർത്തിയതിന് മക്കളോട് ഒമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുത്തശ്ശി
ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, എംവി ഗുഡ് ഷെപ്പേര്‍ഡ് എന്ന് പേരുള്ള ഒരു ബോട്ടിലാണ് ജോലി ഒഴിവുള്ലത്. ഫെയര്‍ ഐൽ ദ്വീപിലെ കടത്തുബോട്ടിലെ ഡെക്ക്ഹാന്‍ഡ് തസ്തികയിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ജോലിക്കൊപ്പം ലഭിക്കുന്ന സൗകര്യങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥി ആഴ്ചയില്‍ 31.5 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ, അതായത് എല്ലാ ദിവസവും ശരാശരി 6 മണിക്കൂര്‍ സമയം. 24,539 പൗണ്ടിന്റെ പാക്കേജ് ആണ് ശമ്പളമായി പറഞ്ഞിരിക്കുന്നത്, അതായത് ഒരു വര്‍ഷം ഏകദേശം 24,87,230 രൂപ ലഭിക്കും.
സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ഡിസ്റ്റന്റ് ഐലന്റ്സ് അലവന്‍സായ (Scottish Government’s annual Distant Islands Allowance ) 1,29,697 രൂപയും ഇതില്‍ ഉള്‍പ്പെടും. മാത്രമല്ല തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാന്‍ മനോഹരമായ വീടും നല്‍കും. നമുക്ക് പരിചിതമായ കോര്‍പ്പറേറ്റ് ജോലിയിലെ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിവസത്തില്‍ ആറ് മണിക്കൂര്‍ ജോലി എന്നത് വലിയ കാര്യമല്ല, മാത്രമല്ല സമാധനപരമായ അനന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു നേട്ടം.
അടുത്തിടെ കഞ്ചാവ് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്ന ജോലി ജര്‍മ്മനിയിലെ ഒരു കമ്പനി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. ”കഞ്ചാവ് ടെസ്റ്റര്‍” എന്ന പദവിയിലേക്കാണ് കമ്പനി ആളെ അന്വേഷിച്ചത്. ഏകദേശം 88 ലക്ഷത്തോളം (£88,000 ) രൂപയാണ് ഈ ജോലിയുടെ പ്രതിഫലം. കഞ്ചാവ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധനെയാണ് കമ്പനിയ്ക്ക് ആവശ്യം. കോളോണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കന്നാമെഡിക്കല്‍ എന്ന കമ്പനിയാണ് ഈ വ്യത്യസ്ത ജോലി അവസരവുമായി രംഗത്തെത്തിയത്.
ജര്‍മ്മനിയിലെ വിവിധ ഫാര്‍മസികളുടെ മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ കഞ്ചാവ് വിതരണം ചെയ്യുന്ന കമ്പനിയാണിത്. അതുകൊണ്ട് തന്നെ കഞ്ചാവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു വിദഗ്ധനെ ഇവര്‍ക്ക് ആവശ്യമാണെന്ന് കമ്പനി സിഇഒ അറിയിച്ചിരുന്നു.