അഞ്ച് വർഷം കൊച്ചുമകനെ വളർത്തിയതിന് മക്കളോട് ഒമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുത്തശ്ശി
- Published by:user_57
- news18-malayalam
Last Updated:
2018 ഫെബ്രുവരി മുതല്‍ 2023 ജൂലൈ വരെ മകളുടെ കുട്ടിയെ നോക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്
അഞ്ച് വര്‍ഷം കൊച്ചുമകനെ പരിപാലിച്ചതിന് മക്കളോട് നഷ്ടപരിഹാരം ചോദിച്ച് മുത്തശ്ശി. കുഞ്ഞിനെ പരിചരിച്ചതിന് കുട്ടിയുടെ അമ്മയുടെ അമ്മയായ തനിയ്ക്ക് 82,500 യുവാന്‍ (ഏകദേശം 9.4 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുത്തശ്ശി കേസ് ഫയല്‍ ചെയതത്. നഷ്ടപരിഹാരം നല്‍കാന്‍ ദമ്പതികളോട് ചൈനീസ് കോടതി ഉത്തരവിടുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ സ്ഥിതി ചെയ്യുന്ന സിചുവാന്‍ പ്രവിശ്യയിലെ ഗ്വാംഗന്‍ സിറ്റിയിലെ ദുവാന്‍ എന്ന യുവതിയാണ്, തന്റെ മകള്‍, ഹൂ, മരുമകന്‍, ഷു എന്നിവരോട് കൊച്ചുമകനെ നോക്കിയതിന്റെ ചെലവായി 192,000 യുവാന്‍ (ഏകദേശം 22 ലക്ഷം രൂപ) ആവശ്യപ്പെട്ട് കേസ് നല്‍കിയത്. 2018 ഫെബ്രുവരി മുതല്‍ 2023 ജൂലൈ വരെ ദുവാന്‍ അവരുടെ മകളുടെ കുട്ടിയെ നോക്കിയിരുന്നുവെന്നാണ് ജിയുപായ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.
ഹൂവും ഭര്‍ത്താവ് ഷുവും ചെംഗ്ഡുവിലാണ് ജോലി ചെയ്തിരുന്നത്. ജോലി തിരക്ക് കാരണം അവര്‍ക്ക് ഇരുവര്‍ക്കും കുഞ്ഞിനെ നോക്കാന്‍ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് മകനെ നോക്കാന്‍ അമ്മയെ ഏല്‍പ്പിച്ചത്. ഇതേതുടര്‍ന്ന് 2018 മുതല്‍, ദുവാന്‍ തന്റെ കൊച്ചുമകനെ പരിപാലിച്ചിരുന്നു. ഈ സമയത്ത്, കുഞ്ഞിനെ നോക്കുന്നതിനായി ദമ്പതികള്‍ ദുവാന് പ്രതിമാസം 1,000 യുവാനും (11,000 രൂപ) കൂടാതെ 2,000 യുവാന്‍ (22,000 രൂപ) അധികമായും അയച്ച് നല്‍കിയിരുന്നു.
advertisement
അഞ്ച് വര്‍ഷത്തോളം യാതൊരു പരാതിയുമില്ലാതെയാണ് ദുവാന്‍ കുട്ടിയെ പരിപാലിച്ചത്. എന്നാല്‍, ജൂലൈയില്‍, തന്റെ ജോലിക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് അവര്‍ മക്കളോട് പരാതിപ്പെട്ടു. തുടര്‍ന്ന് ദമ്പതികളോട് 192,000 യുവാന്‍ (22 ലക്ഷം രൂപ) നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ആവശ്യപ്പെട്ട തുക കൂടുതലാണെന്ന് ഹു പറഞ്ഞു. എന്നാൽ ഭര്‍ത്താവിനോട് ആലോചിക്കാതെ, ഹു അമ്മയ്ക്ക് 50,000 യുവാന്‍ (ഏകദേശം 5.6 ലക്ഷം രൂപ) നല്‍കാമെന്ന് സമ്മതിച്ചു. ഇതിന് പുറമെ ഹു അമ്മയില്‍ നിന്ന് ഒപ്പിട്ട ഒരു ഡോക്യൂമെന്റ് വാങ്ങുകയും ചെയ്തു. എന്നാല്‍ പണം മുഴുവനായി നൽകാൻ ഹൂവിന് ആയില്ല.
advertisement
ഇതേത്തുടര്‍ന്നാണ് ദുവാന്‍ ദമ്പതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. കൊച്ചുമകനെ പരിപാലിക്കാന്‍ ദുവാന് നിയമപരമായ ബാധ്യതയില്ലെന്ന് കേസ് പരിഗണിച്ച കോടതി പറഞ്ഞു. മാത്രമല്ല കുട്ടിയെ പരിപാലിച്ചതിനുള്ള തുക നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നിരുന്നാലും, ദുവാന്റെ ആവശ്യപ്പെട്ട തുക അധികമാണെന്ന് പറഞ്ഞ കോടതി, അത് 82,500 യുവാന്‍ (9.4 ലക്ഷം) ആയി കുറയ്ക്കുകയും ചെയ്തു.
നിലവില്‍ ഞങ്ങളുടെ ഇടയില്‍ വിവാഹമോചന കേസ് നിലനില്‍ക്കുന്നതിനാലാണ് ദുവാന്‍ ചൈല്‍ഡ് കെയര്‍ ഫീസ് കേസ് ഫയല്‍ ചെയ്തതെന്ന് ഷു വിശദീകരിച്ചു. സംഭവം ചൈനയില്‍ വൈറലായിരിക്കുകയാണ്. നിരവധി ആളുകള്‍ ദുവാന്റെ ഈ നീക്കത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ചിലര്‍ അവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ന്യായമാണെന്ന് പറഞ്ഞു. ചൈനയിൽ കുടുംബങ്ങൾക്കിടയിലെ സാമ്പത്തിക തര്‍ക്കങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 10, 2023 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അഞ്ച് വർഷം കൊച്ചുമകനെ വളർത്തിയതിന് മക്കളോട് ഒമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുത്തശ്ശി