TRENDING:

Covid19 | സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം

Last Updated:

Covid19 | ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കയിലെയും കാനഡയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്. അമേരിക്ക, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലെ ഗോൾഫ് കോഴ്സുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയാണുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽനിന്ന് രാജ്യത്തെ കരകയറ്റുകയാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രധാന ലക്ഷ്യം. എന്നാൽ ട്രംപിനെ ശതകോടീശ്വരനാക്കിയ അദ്ദേഹത്തിന്‍റെ ഹോട്ടൽ, ഗോൾഫ് കോഴ്സ്, റിയൽ എസ്റ്റേറ്റ് ബിസിനസുകളെല്ലാം കനത്ത പ്രതിസന്ധിയിലാണെന്നതാണ് പുതിയ റിപ്പോർട്ട്. ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കയിലെയും കാനഡയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്. അമേരിക്ക, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലെ ഗോൾഫ് കോഴ്സുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയാണുള്ളത്. ട്രംപിന് ഏറ്റവും പ്രിയപ്പെട്ട ഫ്ലോറിഡയിലെ സതേൻ വൈറ്റ് ഹൌസ് എന്ന അറിയപ്പെടുന്ന മാർ-എ-ലാഗോ ക്ലബും അടച്ചുപൂട്ടേണ്ടിവരും.
advertisement

അമേരിക്കയിലെ ട്രംപ് ഹോട്ടലുകളുടെ വരുമാനം 2018-19 കാലഘട്ടത്തിൽ 435 ബില്യൺ ഡോളറായിരുന്നുവെങ്കിൽ ഈ സാമ്പത്തികവർഷം കനത്ത നഷ്ടം അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ട്രംപിന്‍റെ കുടുംബം നടത്തുന്ന ബിസിനസുകൾ ഈ കോവിഡ് 19 കാലത്ത് നേരിടേണ്ടിവരുന്നത് കനത്ത നഷ്ടമായിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

സ്വന്തം കമ്പനിയെക്കുറിച്ചുള്ള ട്രംപിന്റെ ആശങ്കകൾക്കിടെയാണ് ഒരു രാജ്യത്തിന്‍റെ പ്രതിസന്ധിയോടു അദ്ദേഹത്തിന്‍റെ പ്രതികരണം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ അമേരിക്കൻ കോൺഗ്രസിൽ രണ്ട് ട്രില്യൺ ഡോളറിന്‍റെ സാമ്പത്തിക ആശ്വാസ പാക്കേജിന് ശ്രമിക്കുകയാണ് അമേരിക്കൻ ഭരണകൂടം. ഇതിനിടെ സ്വന്തം കമ്പനി നേരിടുന്ന നഷ്ടം നികത്താൻ ട്രംപ് എന്ത് ചെയ്യും?

advertisement

'ഇത് എന്നെ വേദനിപ്പിക്കുന്നു'

ട്രംപിനോ കമ്പനിയുടെ മേൽനോട്ടം വഹിക്കുന്ന മക്കളോ അവർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഇതുവരെ വിശദീകരിച്ചിട്ടില്ല.

എന്നാൽ ഇത് വ്യക്തമാണ്: ന്യൂയോർക്ക്, വാഷിംഗ്ടൺ, ചിക്കാഗോ, ലാസ് വെഗാസ്, വാൻകൂവർ, ഹവായ് എന്നിവിടങ്ങളിലെ നെയിംപ്ലേറ്റ് ഹോട്ടലുകൾ ഫലത്തിൽ ശൂന്യമാണ്.

അതുപോലെ, സ്കോട്ട്ലൻഡിൽ പോലും അദ്ദേഹത്തിന്റെ ഗോൾഫ് റിസോർട്ടുകൾ പൂട്ടിയിടാൻ അവിടുത്തെ സർക്കാരുകൾ നിർദ്ദേശിച്ചിരിക്കുന്നു. ഉടൻതന്നെ സ്കോട്ടിഷ് ഗോൾഫ് ഓർഗനൈസേഷൻ റിസോർട്ടിന് അടച്ചുപൂട്ടൽ ഉത്തരവ് നൽകിയേക്കുമെന്നാണ് സൂചന. "സ്കോട്ട്ലൻഡിലെ എല്ലാ ഗോൾഫ് കളിക്കാരും ഗോൾഫ് കളിക്കുന്നതിൽ നിന്ന് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടേക്കും.

advertisement

You may also like:Coronavirus Pandemic LIVE Updates: തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി’ [NEWS]നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് കളക്ടർ [NEWS]ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]

advertisement

“ഇത് എന്നെ വേദനിപ്പിക്കുന്നു, ഇത് ഹിൽട്ടനെ വേദനിപ്പിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള മികച്ച ഹോട്ടൽ ശൃംഖലകളെ വേദനിപ്പിക്കുന്നതാണ്,” ട്രംപ് ശനിയാഴ്ച പറഞ്ഞു. സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോകുമ്പോഴും ട്രംപ് ഓർഗനൈസേഷൻ, ഹോട്ടലുകൾ തുറന്നിട്ടിരിക്കൻ നിർബന്ധിതരാണ്.

“ഹോട്ടൽ തുറന്നു, റെസ്റ്റോറന്റുകൾ അടച്ചിരിക്കുന്നു, സ്പാ അടച്ചിരിക്കുന്നു, സ്വിമ്മിങ് പൂൾ അടച്ചിരിക്കുന്നു,” ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ & ടവറിലെ പേര് വെളിപ്പെടുത്താത്ത റിസപ്ഷനിസ്റ്റ് എഎഫ്‌പിയോട് പറഞ്ഞു,

"തെരുവ് ഭക്ഷണശാലകൾ തുറന്നിരിക്കുകയാണ്. ഇപ്പോൾ ഹോട്ടലിലെ താമസക്കാർക്ക് ജീവനക്കാർ തന്നെ പുറത്തുനിന്ന് ഭക്ഷണം വാങ്ങി നൽകുകയാണ് ചെയ്യുന്നത്" അവർ പറഞ്ഞു.

advertisement

ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്നത് വകവെയ്ക്കാതെ വാഷിംഗ്ടണിലെ ട്രംപ് ഇന്റർനാഷണൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് യുനൈറ്റ് ഹെയർ ലേബർ യൂണിയന്റെ വാഷിംഗ്ടൺ ബ്രാഞ്ച് മേധാവി ജോൺ ബോർഡ്മാൻ പറഞ്ഞു. "അവർ തുറന്നിരിക്കുന്നതിൽ അർത്ഥമില്ല. ഹോട്ടലിലെ മൂന്ന് ശതമാനം മുറികളിൽ മാത്രമാണ് താമസക്കാരുള്ളത്," ബോർഡ്മാൻ പറഞ്ഞു.

"അവ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് പറയാൻ വേണ്ടി അദ്ദേഹം(ട്രംപ്) അത് ഷട്ട് ഡൌൺ ചെയ്തേക്കില്ല."

ലാഭമുണ്ടാക്കുന്നുവെന്ന ആരോപണങ്ങൾ

പ്രസിഡന്റ് സ്ഥാനത്തിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾ ട്രംപി നേരിട്ടു. കൂടാതെ ചില നിയമനടപടികളും അദ്ദേഹം നേരിട്ടു.

ബിസിനസ് എക്സിക്യൂട്ടീവുകളും നയതന്ത്രജ്ഞരും മധ്യേഷ്യയിലെ ഭരണാധികാരികളും അദ്ദേഹത്തിന്റെ ഹോട്ടലുകളിൽ താമസിച്ചു, മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന ഭരണാധികാരികളെ ട്രംപ് ഹോട്ടലിൽ താമസിപ്പിക്കുമ്പോഴും സേവനങ്ങൾക്ക് വളരെ ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

'ഇത് ഈ കാര്യങ്ങളിൽ ഒന്നാണ്'

COVID-19 ന്റെ വ്യാപനം രാജ്യത്തെ ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. എട്ട് ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്ന ഈ വ്യവസായം കഴിഞ്ഞയാഴ്ച വൈറ്റ് ഹൌസിനോട് 150 ബില്യൺ ഡോളറിന്‍റെ സഹായമാണ് ആവശ്യപ്പെട്ടത്.

“എന്നത്തേക്കാളും കൂടുതൽ, പ്രസിഡന്റ് പൊതുജനങ്ങളുടെ താൽപ്പര്യത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അമേരിക്കൻ ജനത അറിഞ്ഞിരിക്കണം, സ്വന്തം സാമ്പത്തിക നേട്ടത്തിനുവേണ്ടിയല്ല,” ഭരണഘടനാ ഉത്തരവാദിത്ത കേന്ദ്രത്തിന്റെ പ്രസിഡന്റ് എലിസബത്ത് വൈഡ്ര എ.എഫ്.പിയോട് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"ഹോട്ടൽ മേഖലയ്ക്കുള്ള സർക്കാർ സഹായം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എനിക്ക് ഹോട്ടലുകളുണ്ട്. ഇക്കാര്യത്തിൽ ഞാൻ തീരുമാനമെടുക്കുമ്പോൾ എനിക്ക് ഹോട്ടലുകൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഇക്കാര്യത്തിലുള്ള തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്"- ട്രംപ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19 | സ്വന്തം ഹോട്ടലിലെ 2200 മുറികൾ ഒഴിഞ്ഞുകിടക്കുന്നു; ഈ കോവിഡ് 19 കാലം ട്രംപിന് കനത്ത നഷ്ടം
Open in App
Home
Video
Impact Shorts
Web Stories