പുതിയതായി 98 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 41 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 59 പേർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇത്. അങ്ങനെ മൂന്ന് ദിവസത്തിനിടെ ജയിലിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101 ആയി.
TRENDING ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം പബ്ജി കളിച്ചു; ആന്ധ്രപ്രദേശിൽ പതിനാറുകാരൻ മരിച്ചു [NEWS]ജംഷീദിന്റെ മരണത്തിലെ ദുരൂഹ നീങ്ങുമോ? ഒരു വർഷത്തിന് ശേഷം അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് [NEWS] സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ[NEWS]
advertisement
ഇതോടൊപ്പം ഒരു ജയിൽ ഉദ്യോഗസ്ഥൻ രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇയാളുടെ പരിശോധന ഫലം ഉടൻ പുറത്ത് വരും. ഇനി എണ്ണൂറോളം തടവുകാരെയാണ് ആന്റിജൻ പരിശോധനക്ക് വിധേയമാക്കാനുള്ളത്.
ഇവരെ പരിശോധിക്കാനുള്ള നടപടികളും ജയിൽ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കോവിഡ് സ്ഥിരീകരിച്ചവരെ ജയിലിൽ തന്നെ പ്രത്യേകം ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
