മഹാമാരിയുടെ കഴിഞ്ഞ 19 മാസത്തെ ചരിത്രത്തിൽ ആദ്യമായാണ് AY.4 വേരിയന്റ് രാജ്യത്ത് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എവൈ 4 വേരിയന്റ് ബാധിച്ചതായി കണ്ടെത്തിയ ആറ് പേർക്കും പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകിയതാണെന്നും സെയ്ത പറഞ്ഞു. ചികിത്സയ്ക്ക് ശേഷം അവർ സുഖം പ്രാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ ആറ് പേരുമായി സമ്പർക്കം പുലർത്തിയ 50 ഓളം പേർ പരിശോധനയ്ക്ക് ശേഷം കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയതായി സിഎംഎച്ച്ഒ അറിയിച്ചു. അതേസമയം, AY.4 കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമാണെന്നും അതിന്റെ തീവ്രതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇൻഡോർ ആസ്ഥാനമായുള്ള സർക്കാർ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. അനിതാ മുത്ത പറഞ്ഞു.
advertisement
ഇൻഡോർ ജില്ലയിൽ ഇതുവരെ 1,53,202 കോവിഡ്-19 കേസുകൾ കണ്ടെത്തി. ഇവരിൽ 1,391 പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ്-19 മഹാമാരി രൂക്ഷമായപ്പോൾ ഇൻഡോർ ജില്ലയെയാണ് മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ ബാധിച്ചത്. എന്നിരുന്നാലും, വാക്സിനേഷന്റെ ദ്രുതഗതിയിലുള്ള വേഗത കാരണം, വൈകി കണ്ടെത്തിയ പുതിയ അണുബാധകളുടെ എണ്ണം ക്രമാതീതമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
Epsilon Varient | കോവിഡ് എപ്സിലോൺ വേരിയന്റ്; കാലിഫോർണിയയിൽ കണ്ടെത്തിയ വകഭേദം പാകിസ്ഥാനിലും
കൊറോണ വൈറസിന്റെ എപ്സിലോൺ വകഭേദം കണ്ടെത്തിയതായി പാകിസ്ഥാൻ ആരോഗ്യ വിദഗ്ദ്ധർ. ദി ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. "കോവിഡ് -19ന്റെ 'എപ്സിലോൺ' എന്ന വൈറൽ വകഭേദമാണ് കണ്ടെത്തിയത്". കോവിഡ് -19 സൈന്റിഫിക് ടാസ്ക് ഫോഴ്സ് അംഗം ഡോ. ജാവേദ് അക്രം പറഞ്ഞു.
"ഈ വകഭേദം കാലിഫോർണിയയിൽ ആണ് ആദ്യം കണ്ടെത്തിയത്. അതുകൊണ്ടാണ് ഇതിനെ കാലിഫോർണിയ സ്ട്രെയിൻ ബി .1.429 എന്ന് വിളിക്കുന്നത്," ഡോ. അക്രം പറഞ്ഞു. പിന്നീട് യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഈ വകഭേദം എത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇപ്പോൾ പാകിസ്ഥാനിൽ എപ്സിലോൺ വകഭേദത്തിൽപ്പെട്ട കേസുകൾ വർദ്ധിക്കുന്നതായും " അദ്ദേഹം പറഞ്ഞു. ഇതുവരെ അഞ്ച് വേരിയന്റുകളും എപ്സിലോണിന്റെ ഏഴ് മ്യൂട്ടേഷനുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടുതൽ ആളുകളിലേക്ക് പകരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എപ്സിലോണിനെതിരെ ഫലപ്രദമാണെന്നതാണ് ഒരു നേട്ടം. അതിനാൽ ആളുകൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡോക്ടർ പറഞ്ഞു.
കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യങ്ങളുടെ പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചതോടെ ഈ രീതിക്കെതിരെ ഇന്ത്യ രംഗത്തെത്തി. ഇതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങൾക്ക് പേരുനൽകാൻ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് ഗ്രീക്ക് പേരുകൾ നൽകി തുടങ്ങിയത്.
Also Read-വാക്സിൻ ലഭ്യതയിൽ ആഗോളതലത്തിലുള്ള വേർതിരിവ് എങ്ങനെ പരിഹരിക്കാം?
ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് വൈറസുകൾക്ക് നൽകിയ പേരുകൾ. യു.കെ. വകഭേദം എന്ന് അറിയപ്പെട്ടിരുന്ന കൊറോണ വൈറസിന് ആൽഫ എന്നും ദക്ഷിണാഫ്രിക്കൻ വകഭേദം എന്നറിയപ്പെട്ടിരുന്നതിന് ബീറ്റ എന്നും ബ്രസീലിയൻ വകഭേദത്തിന് ഗാമ എന്നും ഇന്ത്യൻ വകഭേദത്തിന് ഡെൽറ്റ എന്നും പേര് നൽകി. ഇത്തരം പേരുകൾക്കൊപ്പം ആവശ്യമെങ്കിൽ ശാസ്ത്രീയനാമങ്ങളും ഉപയോഗിക്കാം.
