വാക്സിൻ ലഭ്യതയിൽ ആഗോളതലത്തിലുള്ള വേർതിരിവ് എങ്ങനെ പരിഹരിക്കാം?
- Published by:Rajesh V
- news18-malayalam
Last Updated:
ഈ വിജയത്തിന് പിന്നിൽ എസ്ഐഐ, ഭാരത് ബയോടെക് എന്നീ തദ്ദേശീയ വാക്സിൻ നിർമ്മാതാക്കളുടെ കാര്യക്ഷമത, ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ സിഎസ്ആർ സംരംഭമായ സഞ്ജീവനി - ഷോട്ട് ഓഫ് ലൈഫ്, നെറ്റ്‌വർക്ക് 18 സംഘടിപ്പിച്ചതുപോലെയുള്ള വലിയ വാക്സിൻ ബോധവൽക്കരണ ഡ്രൈവുകൾ എന്നിവയാണ്.
ജനങ്ങൾക്ക് നൽകിയ വാക്സിൻ ഡോസുകളുടെ (Vaccine Doses) എണ്ണം 85 കോടി എന്ന നാഴികക്കല്ല് ഇന്ത്യ അടുത്തിടെ കൈവരിച്ചിരുന്നു. ഇപ്പോഴുള്ള അതേ വേഗതയിൽ രാജ്യം വാക്സിനേഷൻ (Covid-19 Vaccination) നൽകുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയിലെ പ്രായപൂർത്തിയായ മുഴുവൻ പൗരന്മാർക്കും അടുത്ത വർഷം ആദ്യത്തോടെ കോവിഡ്-19-നെതിരെയുള്ള വാക്സിനേഷൻ നൽകാനാകും.
ഈ വിജയത്തിന് പിന്നിൽ എസ്ഐഐ, ഭാരത് ബയോടെക് എന്നീ തദ്ദേശീയ വാക്സിൻ നിർമ്മാതാക്കളുടെ കാര്യക്ഷമത, ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ സിഎസ്ആർ സംരംഭമായ സഞ്ജീവനി - ഷോട്ട് ഓഫ് ലൈഫ്, നെറ്റ്‌വർക്ക് 18 സംഘടിപ്പിച്ചതുപോലെയുള്ള വലിയ വാക്സിൻ ബോധവൽക്കരണ ഡ്രൈവുകൾ എന്നിവയാണ്.
എന്നാൽ ആഗോളവൽക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥയും 'വസുദേവ കുടുംബകം' എന്ന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സംസ്കാരവും ഉള്ള ഇന്ത്യ, വൈറസിന്റെ പുതിയ വകഭേദങ്ങൾക്ക് കാരണമായേക്കാവുന്ന ആഗോളതലത്തിലുള്ള സമ്പന്ന, ദരിദ്ര രാജ്യങ്ങൾക്കിടയിലെ വാക്‌സിൻ ലഭ്യതയിലുള്ള വേർതിരിവ് പരിഹരിക്കേണ്ടതിന്റെയും ലോകമെമ്പാടും ഒരു കൈ സഹായമെത്തിക്കേണ്ടതിന്റെയും സമയം എത്തിയിരിക്കുന്നു.
advertisement
വാക്സിൻ ഉൽപാദനം, ഉയർന്ന വാക്സിൻ കവറേജുള്ള രാജ്യങ്ങൾ തുല്യവും സുതാര്യവുമായ വാക്സിനേഷന് മുൻഗണന നൽകുക എന്നിവയാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു പ്രാഥമിക നടപടിയായി ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര അലോക്കേഷൻ വാക്സിൻ ഗ്രൂപ്പ് (IAVG) ശുപാർശ ചെയ്യുന്നത്. കൊവാക്സിൻ എന്ന വാക്സിൻ വിതരണ കരാറുകൾക്ക് മുൻഗണന നൽകുക ഒപ്പം വാക്സിനുകളുടെ വ്യാപകമായ നാശത്തിനും അവ പാഴായി പോകുന്നതിനും കാരണമായ വാക്സിനുകളുടെ പൂഴ്ത്തിവയ്പ്പ് അല്ലെങ്കിൽ മറ്റ് അനാവശ്യ കാര്യങ്ങൾക്കായി മാറ്റിവെയ്ക്കുന്നത് തടയുന്നതോടെ അവർക്ക് ഇത് ചെയ്യാൻ കഴിയും. ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ഗ്രൂപ്പിന്റെ ഭാഗമായി 120 കോടി വാക്സിൻ ഡോസുകൾ നൽകാമെന്ന വാഗ്ദാനം നൽകികൊണ്ട് ഇന്ത്യയും ഈ പ്രശ്നം പരിഹാരിക്കുന്നതിന് നടക്കുന്ന പരിശ്രമങ്ങളുടെ ഭാഗമാണ്. പ്രാദേശികവും ദേശീയവുമായ പ്രശ്നങ്ങളിൽ സ്വാർത്ഥതയ്ക്ക് മുകളിലായ് ലോകനന്മ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയുടെ തെളിവാണിത്.
advertisement
രാജ്യങ്ങളെ ഭൗതികമായി സഹായിക്കുന്നതിനു പുറമേ വാക്സിൻ വിമുഖത മറികടക്കാനും ബഹുജന വാക്സിനേഷൻ ഡ്രൈവുകൾ എങ്ങനെ നടപ്പാക്കാനാകും എന്ന് പഠിക്കാൻ ഇന്ത്യ ഉപയോഗപ്രദമായ ഒരു കേസ് സ്റ്റഡി തയ്യാറാക്കുന്നു. എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ അവബോധവും ആക്‌സസും സൃഷ്ടിക്കുന്നതിനായി ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ സിഎസ്ആർ സംരംഭമായ നെറ്റ്‌വർക്ക് 18 സഞ്ജീവനി- ഷോട്ട് ഓഫ് ലൈഫിന്റെ അനുഭവങ്ങൾ തെളിയിക്കുന്നതെന്തെന്നാൽ തെറ്റായ വിവരങ്ങൾ ഉണ്ടാക്കുന്ന തടസ്സങ്ങൾ ഇല്ലാതാക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സമൂഹം എന്നിവ ഉപയോഗപ്രദമായ സഖ്യകക്ഷികളാണ് എന്നാണ്. കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി വാക്സിനേഷൻ നടത്തുന്നതിനുള്ള ദേശീയ പരിശ്രമങ്ങൾക്ക് ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യവും ഇത് തെളിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാത്തിനും മുകളിൽ അൽപ്പം ധൈര്യവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഏത് വലിയ ലക്ഷ്യവും കൈവരിക്കാനാകുന്നതാണെന്ന് തെളിയിക്കപ്പെട്ടു.
advertisement
ഇന്ന് ലോകത്തിന് വലിയ തോതിൽ ആവശ്യമായ ഗുണങ്ങളാണിവ. 2021-ന്റെ രണ്ടാം പകുതിയിൽ വാക്സിൻ വിതരണത്തിൽ 25% കുറവുണ്ടെന്ന് ഐഎവിജി ചൂണ്ടികാണിച്ചതിനാൽ വിഭവങ്ങളുടെ ഒഴുക്കിന്റെ ഗതി മാറ്റാനും കുറഞ്ഞ വാക്സിൻ കവറേജ് ഉള്ള രാജ്യങ്ങളെ സഹായിക്കാനും സമയമായിരിക്കുന്നു. വ്യക്തിഗത പൗരന്മാർ എന്ന നിലയിൽ വാക്സിൻ തുല്ല്യതയും അന്താരാഷ്ട്ര തലത്തിലുള്ള ഒരുമയുടെയും ആശയങ്ങളെ നമ്മൾ പിന്തുണയ്ക്കേണ്ടതുണ്ട്. ആരോഗ്യം, രോഗപ്രതിരോധം എന്നിവയുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരെ നമ്മൾ സഹായിക്കേണ്ടതുണ്ട്. എല്ലാത്തിനുമുപരി വംശം, സംസ്കാരം, മതം എന്നിങ്ങനെ യാതൊരുവിധ വ്യത്യാസങ്ങളുമില്ലാതെയാണ് മഹാമാരി ബാധിക്കുന്നത്.
advertisement
കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അറിയാൻ ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ സഞ്ജീവനി-ഷോട്ട് ഓഫ് ലൈഫ്, നെറ്റ്‌വർക്ക് 18 എന്നിവ പിന്തുടരുക, ഒപ്പം ലോകം ആരോഗ്യകരവും സുരക്ഷിതവും മികച്ചതുമാക്കുന്നതിന് സഹായിക്കുകയും ചെയ്യുക.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2021 3:46 PM IST


