Also Read- കോവിഡ് ഹോട്ട്സ്പോട്ടായി മദ്രാസ് ഐഐടി; 71 പേർക്ക് വൈറസ്ബാധ
രണ്ടാഴ്ച മുൻപ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 78 വയസ്സുകാരനെ മക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. ലോക്‌ഡൗൺ ആരംഭിച്ചതുമുതൽ 78 വയസ്സുകാരൻ നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുള്ള പകൽവീട്ടിലായിരുന്നു തങ്ങിയിരുന്നത്. പഞ്ചായത്ത് ഇടപെട്ടാണ്, അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 78 വയസ്സുകാരനെ പകൽവീട്ടിലേക്ക് മാറ്റിയത്.
advertisement
Also Read- അടുത്തവർഷം ജനുവരിയിൽ വാക്സിൻ നൽകിത്തുടങ്ങിയേക്കും; ഒക്ടോബറോടെ എല്ലാവർക്കും ലഭ്യമാക്കും; അദാർ പൂനാവാല
നെടുങ്കണ്ടം ജനമൈത്രി പൊലീസും ആരോഗ്യവകുപ്പും ചേർന്ന് ഇദ്ദേഹത്തെ പിന്നീട് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കു മാറ്റി. രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചു. എന്നാൽ മക്കൾ പിതാവിനെ ഏറ്റെടുക്കാൻ തയാറായില്ല. 78 വയസ്സുകാരനെ അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർ ശ്രമം തുടങ്ങി.
