ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി കോവിഡ് ബാധിക്കുന്ന നടിയാണ് തമന്ന. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.
"ആഴ്ചാവസാനമാണ് മാതാപിതാക്കൾ കോവിഡ് 19ന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മുൻകരുതലെന്ന നിലയിൽ പെട്ടെന്നു തന്നെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. പരിശോധനാഫലം വന്നു, നിർഭാഗ്യവശാൽ എന്റെ മാതാപിതാക്കൾ കോവിഡ് 19 പോസിറ്റീവ് ആണ്" - തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തമന്ന കുറിച്ചതിങ്ങനെ.
advertisement
കുടുംബാംങ്ങളിൽ കൂടുതൽ പേർ കോവിഡ് ബാധിതരായത് ബോളിവുഡിലെ ബച്ചൻ കുടുംബത്തിലാണ്. അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് പേരും ആശുപത്രി വാസത്തിനു ശേഷം കോവിഡ് മുക്തരായി മാറിയിരുന്നു. പരിശോധനയിൽ ജയാ ബച്ചൻ കോവിഡ് നെഗറ്റീവായിരുന്നു.
കരൺ ജോഹർ, ബോണി കപൂർ എന്നിവരുടെ തൊഴിലാളികൾക്ക് കോവിഡ് ബാധയേറ്റത് ആശങ്കയ്‌ക്കു വക നൽകിയിരുന്നു. എന്നിരുന്നാലും താരങ്ങളും കുടുംബങ്ങളും സുരക്ഷിതരായി തന്നെ തുടർന്നു.
തെന്നിന്ത്യൻ താരം വിജയ്കാന്തിനും കോവിഡ് ബാധയേറ്റിട്ടുണ്ട്.