ഇയാൾക്ക് നിലവിൽ ലക്ഷണങ്ങളൊന്നും ഇല്ല. നവംബർ ഒമ്പതിനാണ് ഇയാൾ ന്യൂയോർക്കിൽ നിന്നും മുംബൈയിൽ എത്തിയത്. എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം വന്നത്. ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ രണ്ട് പേർക്ക് കോവിഡ് നെഗറ്റീവാണ്.
രോഗിയെ മുൻകരുതൽ എന്ന നിലയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിഎംസി അറിയിച്ചു. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി. ഇതിൽ പതിമൂന്ന് പേർ ആശുപത്രി വിട്ടു.
രോഗം സ്ഥിരീകരിച്ച പതിനഞ്ചു പേർക്കും ഗുരുതരമായ ലക്ഷണങ്ങളില്ലെന്നും ബിഎംസി അറിയിച്ചു. മഹാരാഷ്ട്രയിൽ 40 പേർക്കാണ് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചത്.
advertisement
Also Read-Omicron | കേരളത്തില്‍ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ 7 രോഗികള്‍
അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യമന്ത്രാലയം. യുകെയിലെ പോലുള്ള ഒമിക്രോൺ സാഹചര്യം ഉണ്ടായാൽ ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് എൺപത് ശതമാനം പൂർത്തിയാക്കിയിട്ടും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഡെൽറ്റ തരംഗം അവിടെ ആഞ്ഞടിക്കുകയാണെന്നും നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Also Read-Muslim Marriage| ഭാര്യമാർക്ക് തുല്യപരിഗണനയില്ലെങ്കിൽ വിവാഹമോചനമാകാം; കേരളാ ഹൈക്കോടതി
അനാവശ്യ യാത്രകൾ, തിരക്കുള്ള സ്ഥലങ്ങൾ, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും മാസ്കുകൾ ഉപയോഗിക്കുന്നതിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, കേരളത്തില്‍ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു എ ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ഹൈ റിസ്‌ക് രാജ്യത്തില്‍ UAEയെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരും 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിതിനാല്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയയ്ക്കുകയും ഇരുവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.
