TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]
advertisement
വിമാനം പുറപ്പെടുന്നതിന് മുൻപ് ഈ പൈലറ്റിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവാണെന്നായിരുന്നു കണ്ടെത്തൽ. ഇതേത്തുടര്‍ന്നാണ് മോസ്‌കോയില്‍നിന്ന് ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള ദൗത്യസംഘത്തില്‍ ഇദ്ദേഹത്തെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിൽ രോഗബാധിതനാണെന്നു കണ്ടെത്തുകയായിരുന്നു. വിമാനത്തില്‍ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക്പന്ത്രണ്ടരയോടെ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തിയ വിമാനത്തിലെ ജീവനക്കാരെ ക്വറന്റീനില്‍ പ്രവേശിപ്പിച്ചു. വിമാനം അണുനശീകരണം നടത്താനുള്ള നടപടികളും തുടങ്ങി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിന് മറ്റൊരു വിമാനം ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.