TRENDING:

അതിഥി തൊഴിലാളികൾക്ക് കോവിഡിൽ നിന്നും കവചമൊരുക്കി എറണാകുളം; തൊഴിലാളികൾക്കായി നാന്നൂറോളം ക്യാമ്പുകൾ

Last Updated:

ജില്ലയിൽ 120000 അതിഥി തൊഴിലാളികൾ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഒരുലക്ഷത്തിലധികം അതിഥി തൊഴിലാളികൾക്ക് (Migrant workers)കോവിഡിൽ നിന്നും കവചമൊരുക്കി എറണാകുളം. എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്കായുള്ള 400-മത് വാക്സിനേഷൻ ക്യാമ്പ് മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിൽ നടന്നു. ജില്ലയിൽ 120000 അതിഥി തൊഴിലാളികൾ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
advertisement

63000 തൊഴിലാളികളാണ് രണ്ട് ഡോസും സ്വീകരിച്ചത്.  182000  ഡോസ് വാക്സിനാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്ക് നൽകിയത്. കരുതൽ ഡോസുകളും നൽകുന്നുണ്ട്. അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും പ്രത്യേക ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിച്ചാണ് വാക്സിനേഷൻ നൽകി വരുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തൊഴിൽ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ ഡ്രൈവ് വിജയകമായി പൂർത്തിയാക്കുന്നത്.

കോവിഡ് ഭീതിയൊഴിയുന്നതോടെ കൂടുതൽ തൊഴിലാളികൾ ജില്ലയിലേക്കെത്തിയിട്ടുണ്ട്. അവരെ കൂടി കണ്ടെത്തി വാക്സിനേഷൻ നൽകുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

advertisement

Also Read-ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലമ്പനി മുക്തമാവാനൊരുങ്ങി എറണാകുളം; പ്രഖ്യാപനം മാര്‍ച്ച് അവസാനത്തോടെ

മാര്‍ച്ച് അവസാനത്തോടു കൂടി എറണാകുളം ജില്ലയെ മലമ്പനിമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്  ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ സംയുക്ത മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തി വരികയാണ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് മലമ്പനി നിവാരണം നടത്താന്‍ ലക്ഷ്യമിടുന്നത്.

advertisement

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ തദ്ദേശീയമായി ഒരു മലമ്പനി കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ച്ച് ചെയ്ത 727 മലമ്പനി കേസുകളും ഇതര സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയവരിലോ, അതിഥി തൊഴിലാളികളിലോ ആണ് കണ്ടെത്തിയിട്ടുള്ളത്.

Also Read-കൂടുതല്‍ സൗകര്യങ്ങള്‍, ആകര്‍ഷക സേവനങ്ങള്‍; കൊച്ചി മെട്രോ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് മലമ്പനി പകരാതിരുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലിന്റെ ഫലമായാണ്. ജില്ലയെ മലമ്പനി മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത് തലങ്ങളിലും വാര്‍ഡ്തലങ്ങളിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

advertisement

വാര്‍ഡ്തലത്തില്‍ സ്‌ക്രീനിങ് ക്യാമ്പുകള്‍, അതിഥി തൊഴിലാളികള്‍ക്കിടയില്‍ പനി സര്‍വേ, എന്നിവ നടത്തി മലമ്പനി ഇല്ലായെന്ന് ഉറപ്പു വരുത്തി തദ്ദേശീയ തലത്തില്‍ മലമ്പനി മുക്ത പ്രഖ്യാപനങ്ങള്‍ നടത്തി വരുന്നു. നിലവില്‍ 78 പഞ്ചായത്തുകളിലും 10 മുനിസിപ്പാലിറ്റികളിലും മലമ്പനി മുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സ്‌ക്രീനിങ്ങ് ക്യാംപുകളും പനി സര്‍വ്വേയും പൂര്‍ത്തിയാക്കിയ ശേഷം മലമ്പനി മുക്തമയതിന്റൈ പ്രഖ്യാപനം നിര്‍വ്വഹിക്കും. അതിനു ശേഷമായിരിക്കും ജില്ലാ തല പ്രഖ്യാപനം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
അതിഥി തൊഴിലാളികൾക്ക് കോവിഡിൽ നിന്നും കവചമൊരുക്കി എറണാകുളം; തൊഴിലാളികൾക്കായി നാന്നൂറോളം ക്യാമ്പുകൾ
Open in App
Home
Video
Impact Shorts
Web Stories